വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ലെ ആദ്യ ഗാനം പുറത്തുവിട്ടു.

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'നായി (Beast) കാത്തിരിക്കുകയാണ് ആരാധകര്‍. പൂജാ ഹെഗ്‍ഡെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ബീസ്റ്റ്' എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ബീസ്റ്റി'ലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

'അറബിക് കുത്ത്' പാട്ടാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന് പാടിയിരിക്കുന്നു.

കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സ് തന്നെയാണ് ബാനര്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

'ബീസ്റ്റ്' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.