'അവർ കുരച്ചു കൊണ്ടേയിരിക്കും, പക്ഷെ കടിക്കില്ല': 'പഠാന്‍' വിവാദങ്ങളില്‍ പ്രകാശ് രാജ്

By Web TeamFirst Published Feb 7, 2023, 1:43 PM IST
Highlights

താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു. 

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. പിന്നാലെ എത്തിയ പ്രമോഷൻ മെറ്റീരിയലുകൾക്കെല്ലാം വൻ സ്വീകാര്യത പ്രേക്ഷകർ നൽകി. ആദ്യ​ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ ബഹിഷ്കരണാഹ്വാനങ്ങളിലും വിവാദങ്ങളിലും വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് പ്രകാശ് രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂവെന്നും കടിക്കില്ലെന്നും പ്രകാശ് ‌രാജ് പറഞ്ഞു. 'ക' ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ പ്രതികരണം. “അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം(pm narendra modi movie) പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ് എന്നും പ്രകാശ് രാജ് പറഞ്ഞു. 

പഠാൻ റിലീസ് ആയതിന് പിന്നാലെയും പ്രകാശ് രാജ് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്...എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആണ് പഠാനിലെ ബേഷാറം രം​ഗ് എന്ന ​ഗാനം റിലീസ് ചെയ്തത്. 

'സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ, ഇന്നവർ ഫെമിനിസ്റ്റുകൾ'; തുറന്നടിച്ച് രവീണ ടണ്ടൻ

ഗാനരം​ഗത്ത് ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും പഠാൻ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവയൊന്നും തന്നെ ചിത്രത്തെ ബാധിച്ചില്ല എന്നാണ് റിലീസിന് പിന്നാലെ പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.

click me!