
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ ഒരുക്കുന്നുവെന്ന് അറിഞ്ഞതുമുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരിക്കും. ചിത്രം വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകര്‍ കരുതുന്നത്. എന്നായിരിക്കും മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുക എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്തായാലും ലൂസിഫര്‍ കണ്ട് ഇഷ്‍ടപ്പെട്ടാല്‍ ഡേറ്റ് തരണേയെന്നാണ് പൃഥിരാജ് മമ്മൂട്ടിയോട് ആവശ്യപ്പെടുന്നത്. ലൂസിഫര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലൂസിഫറെ കുറിച്ച് മമ്മൂട്ടിയും ചടങ്ങില്‍ വാതോരാതെ സംസാരിച്ചു. ലൂസിഫര്‍ എന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലയാള സിനിമയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട ശബ്ദം സുകുമാരന്റേതായിരുന്നു. അദ്ദേഹത്തിന്റെ മകനാണിപ്പോള്‍ സംവിധാനരംഗത്തേക്കിറങ്ങിയിരിക്കുന്നത്. സുകുമാരന്‍ ചേട്ടന്‍ ഒരുപാടു കാലം സംവിധാനം ചെയ്യണമെന്നാഗ്രഹിച്ചിരുന്ന ആളാണ്. ഞങ്ങള്‍ എംടിയുമായി ചേര്‍ന്ന് ഒന്ന് രണ്ട് കഥകളും സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ലാലിനെപ്പോലെ ഒരു നടനെ വച്ചുകൊണ്ട് സിനിമ ചെയ്യുന്നു. അച്ഛന്റെ ആഗ്രഹം മകനിലൂടെ നടക്കുന്നത് കാണുമ്പോള്‍ ഒരുപാടു സന്തോഷമുണ്ട്- മമ്മൂട്ടി പറയുന്നു. മമ്മൂക്കയെപ്പോലെ ഇത്രയും സൌന്ദര്യമുള്ള വാക്കുകള്‍ ലൂസിഫറിനെ കുറിച്ച് മറ്റാരും പറഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ റിലീസിനു മുമ്പ് ഒരു പ്രാവശ്യം ഒന്നിച്ചിരുന്ന് കാണാന്‍ സമയം കണ്ടെത്തണമെന്ന് താന്‍ മമ്മൂക്കയോട് ചോദിച്ചിട്ടുണ്ടെന്നും ആവാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ലൂസിഫര്‍ കണ്ട് ഇഷ്‍ടമായാല്‍ ഡേറ്റ് തരണമെന്നും പറഞ്ഞപ്പോള്‍ അതൊക്കെ എന്നേ തന്നുകഴിഞ്ഞൂവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒരു അപൂര്‍വ സംഗമാണ് ഇതെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയായ മധുരരാജയും വലിയ വിജയമാകട്ടെ എന്നു ഞാൻ ആശംസിക്കുന്നുവെന്ന് മോഹൻലാല്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ