3 മാസം, ആരോ​ഗ്യം വീണ്ടെടുത്ത് പൃഥ്വി; ഇനി 'എമ്പുരാൻ' പണിപ്പുരയിലേക്ക് ? സൂചന നൽകി താരം

Published : Sep 19, 2023, 05:02 PM ISTUpdated : Sep 19, 2023, 05:05 PM IST
3 മാസം, ആരോ​ഗ്യം വീണ്ടെടുത്ത് പൃഥ്വി; ഇനി 'എമ്പുരാൻ' പണിപ്പുരയിലേക്ക് ? സൂചന നൽകി താരം

Synopsis

എമ്പുരാൻ സിനിമ ലൊക്കേഷനിൽ പൃഥ്വിരാജ് സന്ദർശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

2019 ഓ​ഗസ്റ്റ്, മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ ഒരു ചിത്രം റിലീസ് ചെയ്തു. പേര് ലൂസിഫർ. മോഹൻലാലിന് പുറമെ ചിത്രത്തിലേക്ക് ജനങ്ങളെ ആകർക്ഷിച്ച ഘടകം പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ചിത്രം തിയറ്റിൽ എത്തിയപ്പോൾ വൻ ഹിറ്റ്. ഒരിടവേളയ്ക്ക് ശേഷം പഴയ മോഹൻലാലിനെ തിരിച്ചു കിട്ടിയെന്ന് ഏവരും വിധിയെഴുതി. ലൂസിഫറിന് പിന്നാലെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയും ചെയ്തു. എന്നാൽ വിവിധ കാരണങ്ങളാൽ എമ്പുരാൻ എന്ന രണ്ടാം ഭ​ഗത്തിന്റെ ഷൂട്ടിം​ഗ് നീണ്ടു പോകുക ആയിരുന്നു. സെപ്റ്റംബറിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്ന് അനൗദ്യോ​ഗിക വിവരങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പൃഥ്വിരാജ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

വാട്സ്ആപ്പ് ചാനലിൽ വരവറിയിച്ച് കൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. "കാൽമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയിൽ തിരിച്ചെത്തുകയാണ്. അപ്‌ഡേറ്റുകൾക്കും എക്സ്ക്ലൂസീവുകൾക്കുമായി നിങ്ങൾക്ക് തുടരാൻ വാട്സ്ആപ്പ് ചാനൽ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു", എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഇതിൽ എക്സ്ക്ലൂസീവുകൾ എന്ന് എഴുതിയതിൽ 'L' എന്നക്ഷരം ക്യാപ്റ്റലിൽ ആണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളിലും ഇങ്ങനെ ആണ് 'L' എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാൻ പണിപ്പുരയിലേക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകർ പറയുന്നത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് എമ്പുരാൻ സിനിമ ലൊക്കേഷനിൽ പൃഥ്വിരാജ് സന്ദർശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതേസമയം, ആശിർവാദ് സിനിമാസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനും ഒപ്പം ഹൊംബാളെ ഫിലിംസും ഒന്നിച്ചാകും ചിത്രം നിർമിക്കുക എന്നാണ് വിവരം. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

'വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല'; വിനായകനെ പുകഴ്ത്തി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു