Asianet News MalayalamAsianet News Malayalam

'വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല'; വിനായകനെ പുകഴ്ത്തി രജനികാന്ത്

വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചതെന്നും രജനികാന്ത്. 

Rajinikanth appreciate vinayakan in jailer movie Success Meet nrn
Author
First Published Sep 18, 2023, 11:19 PM IST

മീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരാണ് 'വർമൻ'. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ വിനായകൻ ആണ് വർമനായി എത്തി കസറിയത്. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. ജയിലറിന്റെ സക്സസ് പരിപാടിയിൽ ആയിരുന്നു വിനായകനെ പുകഴ്‍ത്തി രജനികാന്ത് സംസാരിച്ചത്. 

കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. "ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്", എന്നാണ് രജനികാന്ത് പറഞ്ഞത്. 

ലോകം മുഴുവനുമുള്ള സിനിമാ പ്രേക്ഷകർക്കായി ലാലേട്ടൻ നിറഞ്ഞാടുന്ന ആ പോസ്റ്റർ..; ലിജോയോട് ഹരീഷ് പേരടി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios