'കുറുവച്ചനാ'യി പൃഥ്വിരാജ്; 'കടുവ' ചിത്രീകരണം ഉടനെന്ന് ഷാജി കൈലാസ്, പോസ്റ്റർ പുറത്ത്

Web Desk   | Asianet News
Published : Oct 04, 2020, 05:58 PM ISTUpdated : Oct 04, 2020, 05:59 PM IST
'കുറുവച്ചനാ'യി പൃഥ്വിരാജ്; 'കടുവ' ചിത്രീകരണം ഉടനെന്ന് ഷാജി കൈലാസ്,  പോസ്റ്റർ പുറത്ത്

Synopsis

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

നിരവധി വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഓടുവിൽ കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നു. കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള 'കടുവ' സിനിമയുടെ പോസ്റ്റർ സംവിധായകൻ ഷാജി കൈലാസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്നാണ് പോസ്റ്റിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ക്യാരക്ടർ നെയിമോട് കൂടിയാണ് പോസ്റ്റ‌ർ പുറത്ത് വിട്ടിരിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.

രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

#Kaduva ‪ Kaduva Movie Prithviraj Sukumaran Shaji kailas Jinu V Abraham Thaman S Ravi K Chandran ISC #SupriyaMenon Listin Stephen Magic Frames Prithviraj Productions #RollingSoon

Posted by Shaji Kailas on Sunday, October 4, 2020

'കടുവ' സിനിമയുടെ  തിരക്കഥയും കഥാപാത്രവും പകർപ്പവകാശം ലംഘിച്ച് എടുത്തെന്നായിരുന്നു കേസ്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

Read Also; 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' തങ്ങളുടേതെന്ന് 'കടുവ' അണിയറക്കാര്‍; സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി