കരുത്തുറ്റ വേഷത്തില്‍ അപര്‍ണാ ബാലമുരളി, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Published : Dec 13, 2022, 07:01 PM IST
കരുത്തുറ്റ വേഷത്തില്‍ അപര്‍ണാ ബാലമുരളി, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

Synopsis

ഷാജി കൈലാസിന്റെ സംവിധാനത്തിലാണ് ചിത്രം.

പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. 'കാപ്പ'യുടെ അപ്ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'കാപ്പ'. ചിത്രം റിലീസ് ചെയ്യുക 22നാണ്. ഹിറ്റ് മേക്കര്‍ ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ എന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ,  പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. 'കടുവ' എന്ന ചിത്രം ഹിറ്റായിരുന്നു.  'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.

Read More: 'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'