കപ്പിത്താനെ ഉന്നം വെച്ച് തേജോവധം, രാജു...മുമ്പും അവഗണനകൾ നേരിട്ടതല്ലേ: പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ

Published : Mar 31, 2025, 06:17 PM ISTUpdated : Mar 31, 2025, 06:23 PM IST
കപ്പിത്താനെ ഉന്നം വെച്ച് തേജോവധം, രാജു...മുമ്പും അവഗണനകൾ നേരിട്ടതല്ലേ: പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ

Synopsis

ഇതിന് മുമ്പും ഈ അവഗണനകൾ പൃഥ്വിരാജ് നേരിട്ടതാണെന്നും ഇത് ഒന്നും പുതുമയുള്ള കാര്യം അല്ലെന്നും ലിസ്റ്റിൻ. 

മ്പുരാൻ വിവാദത്തില്‍ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മികച്ചൊരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വ്യക്തിയെയും സിനിമാ ഇൻഡസ്ട്രിയെയും ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിൻ പറയുന്നു. പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ ചർച്ചകളും വിയോജിപ്പുകളുമാവാം. ഇതിന് മുമ്പും ഈ അവഗണനകൾ പൃഥ്വിരാജ് നേരിട്ടതാണെന്നും ഇത് ഒന്നും പുതുമയുള്ള കാര്യം അല്ലെന്നും ലിസ്റ്റിൻ പറഞ്ഞു. 

ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ

മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് "എമ്പുരാൻ" ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ. 

'മുട്ടാൻ ആരും വരേണ്ട! ഈ വർഷം അയാളുടെ മാത്രം'; ഇന്ത്യൻ സിനിമയുടെ നെറുകയിൽ 'എമ്പുരാൻ'

രാജു... ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു... ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!! ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് " എമ്പുരാൻ ". സിനിമയെ സിനിമ മാത്രം ആയി കാണുക. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN. എമ്പുരാൻ ചരിത്രത്തിലേക്ക് !!! പൃഥ്വിരാജിനൊപ്പം സിനിമയ്ക്കൊപ്പം എന്നും എപ്പോഴും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു