ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി; 'രാസ്‍ത' സ്ട്രീമിംഗിന്

Published : Feb 22, 2025, 02:46 PM IST
ഒടിടിയിലേക്ക് മറ്റൊരു മലയാള ചിത്രം കൂടി; 'രാസ്‍ത' സ്ട്രീമിംഗിന്

Synopsis

2024 ജനുവരിയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അനീഷ് അൻവർ  സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രമാണ് അത്. 2024 ജനുവരിയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെ (ഫെബ്രുവരി 23) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് ആണ് ചിത്രത്തിന്‍റെ നിർമ്മാണം. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്‌. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രമാണ് രാസ്ത.

ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ബി കെ ഹരിനാരായണൻ, വേണുഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ അഫ്തർ അൻവർ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കോസ്റ്റ്യൂം ഷൈബി ജോസഫ്, ആർട്ട്‌ വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ സുധ ഷാ, ഫിനാൻഷ്യൽ കൺട്രോളർ രാഹുൽ ആർ ചേരാൽ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ ഖാസിം മുഹമ്മദ് അൽ സുലൈമി, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ഡിസൈൻ കോളിൻസ് ലിയോഫിൽ. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണിത്.

ALSO READ : 'ഇൻ ദ നെയിം ഓഫ് സച്ചിൻ'; ടൈറ്റിൽ ലോഞ്ച് നിര്‍വ്വഹിച്ച് രജിത് കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍