'കറുത്ത പട്ടി, മാറി നിൽക്ക്..'; നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്

Published : Nov 08, 2023, 09:13 PM ISTUpdated : Nov 08, 2023, 09:23 PM IST
'കറുത്ത പട്ടി, മാറി നിൽക്ക്..'; നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്

Synopsis

ജി​ഗർതണ്ട 2 ട്രെയിലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറൻസ് ‍ഡാൻസിനോടുള്ള അടങ്ങാത്ത ആ​ഗ്രഹം മൂലം സിനിമയിൽ എത്തിയ ആളാണ്. ആദ്യകാലങ്ങളില്‍ ബാക്​ഗ്രൗണ്ട് ഡാൻസറായിയിരുന്ന ലോറൻസ്, പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തിൽ ഡാൻസറായി എത്തി. ഇതോടെയാണ് അദ്ദേഹത്തിന് കരിയർ ബ്രേക്കായത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ലോറൻസ് ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് പറയുകയാണ് ഇപ്പോൾ. 

ജി​ഗർതണ്ട 2 എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആണ് നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് പറയുന്നത്. കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് "ഇപ്പോഴതില്ല. ഞാൻ ​ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാൻ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് മാത്രമാണ് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് ", എന്നാണ് ലോറൻസ് പറഞ്ഞത്. ജി​ഗർതണ്ട 2 ട്രെയിലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവർക്കെന്താ 'ടർബോ'യിൽ കാര്യം ? ലോറൻസും എസ് ജെ സൂര്യയും മമ്മൂട്ടിക്കൊപ്പം

ചന്ദ്രമുഖി 2 ആണ് ലോറന്‍സിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചിത്രം പാത്രമായിരുന്നു. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ജിഗര്‍തണ്ട 2 നവംബര്‍ 10ന് തിയറ്ററില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ