"സമാറ "ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളിയും ടോവിനോ തോമസും റിലീസ് ചെയ്യും

Published : Jul 13, 2023, 10:16 PM IST
"സമാറ "ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളിയും ടോവിനോ തോമസും റിലീസ് ചെയ്യും

Synopsis

പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം  സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഒരു ക്രൈം ത്രില്ലറാണ്. 

കൊച്ചി: റഹ്മാൻ നായകനായി എത്തുന്ന "സമാറ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  നിവിൻ പോളി, ടോവിനോ തോമസ് എന്നീ  താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ  നാളെ ജൂലൈ 14ന്  വൈകിട്ട് 5 മണിക്ക്  റിലീസ് ചെയ്യും.  പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ്  രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് നാലിന്  മാജിക്‌ ഫ്രെയിംസ് തീയറ്ററുകളിൽ  എത്തിക്കും . 

പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം  സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഒരു ക്രൈം ത്രില്ലറാണ്. ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2  എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം  വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ്  സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രം; പ്രധാന വേഷത്തില്‍ ഹണി റോസ്

ഭാര്യയെ സൂക്ഷിക്കണം; ഷാരൂഖിന്‍റെ ഉപദേശം, വിഘ്നേശിന്‍റെ മറുപടി ഇങ്ങനെ.!

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ