ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് അന്നൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ചെയ്തത്.
കൊച്ചി: സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട് 5 മണിക്ക് പുറത്ത് വിടും. ബാദുഷ പ്രൊഡക്ഷൻസും പെൻ & പേപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ. ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് അന്നൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ചെയ്തത്.
പി ആർ ഒ- എ എസ് ദിനേശ്.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. 'ബോയ് ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ് ഹണി റോസ്. ഹണി റോസിന്‍റെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.
മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് എബ്രിഡ് ഷൈൻ. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 1983 എന്ന ചിത്രത്തിലൂടെ 2014ലാണ് എബ്രിഡ് ഷൈൻ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റര്‍, മഹാവീര്യര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഭാര്യയെ സൂക്ഷിക്കണം; ഷാരൂഖിന്‍റെ ഉപദേശം, വിഘ്നേശിന്‍റെ മറുപടി ഇങ്ങനെ.!
പ്രമോ വരെ വന്ന ശേഷം, ആ ചിത്രത്തില്‍ നിന്നും പുറത്തായി രശ്മിക; നടിയുടെ പ്രതികരണമാണോ ആ പോസ്റ്റ്.!
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here
