'ധുരന്ദറി'നെ കടത്തിവെട്ടുമോ? വാരണസിയുടെ ആ രഹസ്യം പുറത്തുവിട്ട് രാജമൗലി

Published : Feb 04, 2026, 03:28 PM IST
Rajamouli and Mahesh Babu

Synopsis

'അമ്പമ്പോ ഇതെങ്ങനെ കണ്ടുതീര്‍ക്കും, അതിനും ഉത്തരമുണ്ട്'. വാരണാസിയുടെ ആ രഹസ്യം പുറത്തുവിട്ട് രാജമൗലി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രമാണ് വാരാണാസി. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംവിധായകൻ രാജമൗലി പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് മണിക്കൂറോളമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സംവിധായകൻ രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രേക്ഷകർ കഥാപാത്രങ്ങളിലോ ലോകത്തിലോ മുഴുകിയിട്ടില്ലെങ്കിൽ, അവർ 3 മിനിറ്റ് പോലും അത് കാണില്ല. യൂട്യൂബ് വീഡിയോകൾ പോലുള്ള മറ്റ് ഓപ്ഷനുകൾ അവർക്ക് ഉണ്ടെന്നും രാജമൗലി ചൂണ്ടിക്കാട്ടി. റൺടൈം പ്രശ്നമല്ല, മറിച്ച് അവരെ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് പ്രശ്നം. ഒരു സംവിധായകൻ എന്ന നിലയിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, റൺടൈം ഒരു പ്രധാന പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല," ആര്‍ആര്‍ആര്‍ മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രമായിരുന്നെന്നും സംവിധായകൻ രാജമൗലി ചൂണ്ടിക്കാട്ടി. അടുത്തിടെ പുറത്തിറങ്ങിയ ധുരന്ദര്‍ മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടായിരുന്നു.

ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരുന്നത് വൻ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു.

കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരംഭിക്കലാമെടാ..; ധനുഷിനൊപ്പം മമ്മൂട്ടി, 'മമ്മൂക്ക'യുടെ കഥാപാത്ര വിവരം ഇതാ..
​ഗീതുവിന്റെ ടോക്സിക്കോ, രൺവീറിന്റെ ധുരന്ദറോ ? 'മത്സരിക്കാനില്ലെ'ന്ന് പറഞ്ഞ് ആ വൻ പടത്തിന്റെ റിലീസ് മാറ്റി