"ഒരുനിമിഷം എന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി, അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിട്ടും ആദ്യം വെള്ളത്തിലേക്ക് ചാടിയത് മാരി സാറാണ്": രജിഷ വിജയൻ

Published : Oct 16, 2025, 11:19 AM IST
Rajisha Vijayan Bison

Synopsis

മാരി സെൽവരാജിന്റെ 'ബൈസൺ' സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് രജിഷ വിജയൻ വെളിപ്പെടുത്തി. നീന്തൽ രംഗത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയ തന്നെ, സംവിധായകൻ മാരി സെൽവരാജ് നേരിട്ട് വെള്ളത്തിൽച്ചാടി രക്ഷിക്കുകയായിരുന്നു

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ' ഒക്ടോബർ 17 മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച സംസാരിക്കുമായാണ് രജിഷ വിജയൻ.

വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനിൽ, മുൻപ് നീന്തൽ പഠിച്ച ആത്മവിശ്വാസത്തിൽ എടുത്ത് ചാടിയെന്നും എന്നാൽ ആഴത്തിലേക്ക് മുങ്ങിതാഴാൻ തടുങ്ങിയ തന്നെ രക്ഷിച്ചത് മാരി സെൽവരാജും മറ്റുള്ളവരും ചേർന്നാണെന്ന് രജിഷ പറയുന്നു. "കർണൻ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ നീന്തൽ പായിച്ചിരുന്നു. ബൈസൺ ചിത്രീകരണത്തിനിടെ, പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടേണ്ട സീനുണ്ടെന്ന് മാരി സാര്‍ പറഞ്ഞു. കര്‍ണ്ണന്‍ കഴിഞ്ഞ് ഏകദേശം നാലുവര്‍ഷത്തോളമായി, നീന്തല്‍ ഞാന്‍ ഏറെക്കുറെ മറന്നുപോയിരുന്നു. എങ്കിലും ആ സീനില്‍ അഭിനയിക്കാന്‍ ഞാന്‍ ആവേശത്തിലായിരുന്നു. അത് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹത്തോട് പറഞ്ഞു." രജിഷ പറയുന്നു.

'ഞാന്‍ കാണുന്നത് നനഞ്ഞുനില്‍ക്കുന്ന മാരി സാറിനേയാണ്'

"ആദ്യം അനുപമ പരമേശ്വരന്‍ ചാടി. പിന്നാലെ ഞാനും. പക്ഷെ, ഞാന്‍ ആഴത്തിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങി. ഒരുനിമിഷം എന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ശരിക്കും കരുതി. ഭാഗ്യവശാല്‍, സംഘത്തിലുള്ളവര്‍ ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി. ശ്വാസം നേരെയായി ചുറ്റും നോക്കിയപ്പോള്‍, ഞാന്‍ കാണുന്നത് നനഞ്ഞുനില്‍ക്കുന്ന മാരി സാറിനേയാണ്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ഷൂസും സണ്‍ഗ്ലാസുമടക്കം അദ്ദേഹം വെള്ളത്തിലേക്ക് ചാടിയിരുന്നു. സെറ്റില്‍ അഞ്ച് ലൈഫ്ഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ആദ്യം വെള്ളത്തിലേക്ക് എടുത്തുചാടിയത് അദ്ദേഹമാണ്. ആ നിമിഷം സംവിധായകന്‍ എന്നതിലുപരി, ഒരുവ്യക്തി എന്ന നിലയിലും അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം വർദ്ധിച്ചു." സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു രജിഷ വിജയന്റെ പ്രതികരണം.

അതേസമയം പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സിനിമയിൽ കബഡി താരമായാണ് ധ്രുവ് എത്തുന്നത്. എന്നാൽ മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്