'കാട്ടാള'നിൽ നായികയാകാൻ രജിഷ വിജയൻ; രജിഷയെ കാട്ടാളന്‍റെ ലോകത്തിലേക്ക് ക്ഷണിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

Published : Jun 11, 2025, 10:38 PM IST
Rajisha Vijayan to play the female lead in Kaattalan

Synopsis

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന 'കാട്ടാളനി'ൽ രജിഷ വിജയൻ നായികയാകുന്നു. ആന്റണി വർഗീസ് നായകനാകുന്ന ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു.

കൊച്ചി: 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ നായികയായെത്തുന്നത് രജിഷ വിജയൻ. കാട്ടാളന്‍റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

2016-ൽ 'അനാരുഗ കരിക്കിൻ വെള്ള'ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷയ്ക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും അതിനുശേഷം ലഭിക്കുകയുണ്ടായി. 'കർണൻ', 'ജയ് ഭീം', 'ജൂൺ' തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി 'സർദാർ 2', 'ബൈസൺ', 'കളങ്കാവൽ' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന അഭിനയ മികവിൽ തെന്നിന്ത്യയിലെ തന്നെ മികവുറ്റ നായികമാരുടെ ഗണത്തിലാണ് രജിഷയുടെ സ്ഥാനം. കരിയറിൽ തന്നെ ഏറെ ശ്രദ്ധ നേടാൻ പോകുന്ന കഥാപാത്രമാകും 'കാട്ടാളനി'ൽ രജിഷയുടേതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആന്‍റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.

ഇതര ഭാഷ ചിത്രങ്ങൾ പോലെ മലയാള സിനിമകളെയും വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് 'മാർക്കോ' പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്.

'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതിനായകന്‍റെ വിളയാട്ടം ഇനി ഒടിടിയില്‍; 'കളങ്കാവല്‍' സ്ട്രീമിംഗ് പ്രഖ്യാപിച്ചു
റിലീസിന് 10 ദിവസം ശേഷിക്കെ അപ്രതീക്ഷിത പ്രഖ്യാപനം; 'ജനനായകന്' കേരളത്തില്‍ തിരിച്ചടി