വന്‍ റിവ്യൂ ലഭിച്ചു, പ്രതീക്ഷിച്ച വിജയം നേടിയില്ല: കേസരി 2 ഒടിടിയിലേക്ക്

Published : Jun 11, 2025, 05:57 PM IST
Akshay Kumar Kesari 2 OTT Release

Synopsis

തിയേറ്ററുകളിൽ കേസരി 2 മിസ് ആയവർക്കായി ചിത്രം ഒടിടിയിൽ എത്തുന്നു. അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മുംബൈ: തിയേറ്ററുകളിൽ കേസരി 2 മിസ് ആയവരെ ഉദ്ദേശിച്ച് ചിത്രം ഒടിടിയില്‍ എത്തുന്നു. അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കേസരി ചാപ്റ്റർ 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻവാലാബാഗ് ഉടൻ ഓൺലൈനിൽ സ്ട്രീം ചെയ്യും. ഏപ്രിൽ 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയിരുന്നു.

വിവിധ എന്‍റര്‍ടെയ്മെന്‍റ് സൈറ്റുകളിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 13ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുക എന്നാണ് വിവരം. ജിയോ ഹോട്ട്സ്റ്റാർ ടീമിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

കരൺ സിംഗ് ത്യാഗിയാണ് കേസരി 2 സംവിധാനം ചെയ്കിരിക്കുന്നത്. 'കേസരി ചാപ്റ്റർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.

നിറയെ ഇമോഷൻസും ഡ്രാമയും ഉള്ള കോർട്ട്റൂം സിനിമയാണ് കേസരി 2 എന്നാണ് വ്യാപകമായി ലഭിച്ച റിവ്യൂ. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.

അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍
ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ