
'ബൺ ബട്ടർ ജാം' എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്.
‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമ്മിക്കുന്നത്. ‘കാലങ്ങളിൽ അവൾ വസന്തം’ സംവിധാനം ചെയ്യുകയും ‘സൈസ് സീറോ’ എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാർഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിർദത്ത് ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ റിലീസ് ജൂലൈ 18നാണ്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവർ അഭിനയിച്ച ‘ബൺ ബട്ടർ ജാം’ എന്ന സിനിമ, നിലവിലെ ജെൻ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഭൂതകാലത്തിനറെ സങ്കടങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെയും ഇടയിൽ ജീവിക്കുന്നതിനുപകരം ശാന്തത പാലിക്കാനും വർത്തമാനകാലത്തെ പുഞ്ചിരിയോടെ നേരിടാനും പഠിക്കുന്ന ജെൻ ഇസഡ് യുവാക്കളുടെ കഥയാണ് ബൺ ബട്ടർ ജാം എന്ന ചിത്രം. എത്ര പ്രശ്‌നങ്ങൾ ഉണ്ടായാലും, ആ നിമിഷം പരമാവധി ആസ്വദിക്കാൻ നിങ്ങൾ പരിശീലിച്ചാൽ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല എന്ന വിധത്തിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ശാന്തത പാലിക്കുക, ബൺ ബട്ടർ ജാം കഴിക്കുക എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ബാനർ -റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റ്. രചന, സംവിധാനം - രാഘവ് മിർദത്ത്. സംഗീതം - നിവാസ് കെ പ്രസന്ന. ഛായാഗ്രഹണം - ബാബു കുമാർ ഐഇ. കലാസംവിധാനം - ശ്രീ ശശികുമാർ. ഗാനരചന - കാർത്തിക് നേത, ഉമാ ദേവി, മോഹൻ രാജ, സരസ്വതി മേനോൻ. നൃത്തസംവിധാനം - ബോബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എം.ജെ. ഭാരതി. ചിത്രം വിതരണം ചെയ്യുന്നത് ശ്രീ.ഗുരു ജ്യോതി ഫിലിംസ് ത്രു സൻഹ സ്റ്റുഡിയോ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ