
രസകരമായ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള താര ദമ്പതികളായ വിധുപ്രതാപും ദീപ്‍തിയും പുതിയൊരു മിനി വെബ് സീരീസുമായി എത്തുകയാണ്. ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന ഈ സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
നിലവിൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ആണ് വിധു പ്രതാപിന്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. ഗായകനായ വിധുപ്രതാപും, നർത്തകിയായ ഭാര്യ ദീപ്‍തി വിധുവും തമാശയ്ക്ക് തുടങ്ങിയ കപ്പിൾ വീഡിയോകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വീഡിയോകൾ കൂടുതൽ ജനപ്രീതി നേടിയതോടുകൂടി വളരെ പ്രൊഫഷണലായി തന്നെ ഓരോ വീഡിയോകളും അവർ ഷൂട്ട് ചെയ്യാൻ തുടങ്ങി. ക്വാളിറ്റിയുള്ള വീഡിയോകൾ പുറത്തിറങ്ങിയതോടെ കൂടി സബ്സ്ക്രൈബ് പെട്ടെന്നാണ് വർദ്ധിച്ചത്.
യാതൊരു ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാത്ത ഫാമിലി ഫ്രണ്ട്‌ലി വീഡിയോകൾ പുറത്തിറക്കുന്നത് കൊണ്ട് തന്നെ വിധു പ്രതാപിന്റെ ചാനലിൽ വലിയൊരു വിഭാഗവും കുടുംബപ്രക്ഷകരാണ്. അവരെയെല്ലാം തൃപ്‍തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സീരീസ് തന്നെയായിരിക്കും പുറത്തിറങ്ങാൻ ഇരിക്കുന്നതും.
ആദർശ് നാരായൺ ആണ് ഈ മിനി വെബ് സീരീസ് സംവിധാനം ചെയ്‍തിരിക്കുന്നത്. നിർമ്മാണം പ്രീതി ശശിധരൻ. സുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാളവികയും, മ്യൂസിക് അമലും നിർവഹിക്കുന്നു. വിധുപ്രതാപും, ഭാര്യയും ഒന്നിച്ചുള്ള വീഡിയോകൾക്ക് വലിയൊരു പ്രേക്ഷകർ തന്നെയുണ്ട്. അത്തരത്തിലുള്ള പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു സീരീസ് തന്നെയായിരിക്കും ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ