മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂര്‍; സ്വന്തം ജീവചരിത്ര സിനിമ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ്മ

By Web TeamFirst Published Aug 25, 2020, 9:37 PM IST
Highlights

നവാഗതനായ ദൊരസൈ തേജയാണ് സംവിധായകന്‍. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം. 

ലോക്ക് ഡൗണ്‍ കാലത്ത് ഒട്ടേറെ സിനിമകള്‍ പ്രഖ്യാപിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അവയില്‍ മൂന്ന് ചിത്രങ്ങള്‍ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ആയ ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി വഴി പെയ്‍ഡ് ആന്‍റ് വാച്ച് രീതിയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നു. സ്വന്തം ജീവിതം സിനിമയാവുന്ന കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.

BOMMAKU CREATIONS production house is all set to produce a 3 part biopic film on my life ..it will be very very controversial

బొమ్మాకు క్రియేషన్స్ సంస్థ , నా నిజ జీవితాన్ని 3 భాగాలు, అంటే 3 చిత్రాలుగా నిర్మించబోతోంది. pic.twitter.com/UYDEEjLmTe

— Ram Gopal Varma (@RGVzoomin)

രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ഭാഗങ്ങളായി രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം പറയുന്ന സിനിമയുടെ രചന അദ്ദേഹത്തിന്‍റേത് തന്നെയാണ്. പക്ഷേ സംവിധാനം മറ്റൊരാളാണ്. നവാഗതനായ ദൊരസൈ തേജയാണ് സംവിധായകന്‍. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുമുണ്ട് അദ്ദേഹം. ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം. 

PART 3 is “RGV”
—The Intelligent idiot
It will be about my failures and my radical thoughts on God, Sex and Society

పార్ట్ 3

“RGV”
—ది ఇంటెలిజెంట్ ఇడియట్

ఇది నా ఫేయిల్యూర్లు, వివాదాలు, దేవుళ్ళ పట్ల, సెక్స్ పట్ల , సమాజం పట్ల నాకున్న విపరీత వైఖరుల గురించి. pic.twitter.com/UBDZQuPWp9

— Ram Gopal Varma (@RGVzoomin)

രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്പരയിലെ ആദ്യ ചിത്രത്തില്‍. രാമു എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യം ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ആദ്യ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കുമെന്നും രാമു പറയുന്നു. മറ്റൊരു നടനായിരിക്കും ഊ ഭാഗത്തിലെ നായകന്‍. 'ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി. സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ചിത്രം വിവാദമാകുമെന്ന് പ്രഖ്യാപന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് രാമു. 

click me!