ബോളിവുഡിനെ കരകയറ്റി 'ബ്രഹ്‍മാസ്‍ത്ര', 300 കോടി കടന്ന് ആഗോളതലത്തില്‍ കളക്ഷനില്‍ ഒന്നാമത്

Published : Sep 16, 2022, 11:52 AM IST
ബോളിവുഡിനെ കരകയറ്റി 'ബ്രഹ്‍മാസ്‍ത്ര', 300 കോടി കടന്ന് ആഗോളതലത്തില്‍ കളക്ഷനില്‍ ഒന്നാമത്

Synopsis

'ബ്രഹ്‍മാസ്‍ത്ര' ആഗോളതലത്തില്‍ തന്നെ ഒന്നാമതാണ്.

ബോളിവുഡിന് കുറേയായി കഷ്‍ടകാലമായിരുന്നു. വൻ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നു വീഴുന്ന കാഴ്‍ചയായിരുന്നു ബോളിവുഡില്‍ നിന്ന് കണ്ടിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവിലെത്തിയ 'ബ്രഹ്‍മാസ്‍ത്ര' ബോളിവുഡിന്റെ രക്ഷയായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവന്നിരിക്കുന്നത് ബോളിവുഡിന് ആശ്വാസം പകരുന്ന കണക്കുകളുമായിട്ടാണ്.

ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.  അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്.

'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്.  രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള  ചിത്രമായ 'ബ്രഹ്‍മാസ്‍ത്ര' ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.  ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തി. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ