തമിഴ് സിനിമ ലോകത്തെ ഒരു നടിയെ വിവാഹം കഴിക്കണം എന്നായിരുന്നു വിജയകാന്തിന്‍റെ ആഗ്രഹം എന്നാല്‍ അത് തടഞ്ഞ് പ്രമീളയെ കണ്ടെത്തി വിവാഹം നടത്തിയതും ഇബ്രാഹിം റാവുത്തറായിരുന്നു. 

ജനികാന്തും കമല്‍ഹാസനും കത്തി നിന്ന കാലത്ത് തമിഴകത്ത് സ്വന്തം ഇരിപ്പിടം ഉണ്ടാക്കിയ താരമാണ് വിജയകാന്ത്. പുരൈച്ചി കലൈഞ്ജര്‍ എന്നും കറുപ്പ് എംജിആര്‍ എന്നൊക്കെ പട്ടം ഉണ്ടെങ്കിലും തന്‍റെ സ്വന്തം ശൈലിയിലൂടെ തന്‍റെതായ ആരാധക കൂട്ടത്തെ വിജയകാന്ത് നേടിയിരുന്നു.

80കളുടെ അവസാനം മുതല്‍ 90കളുടെ ആദ്യംവരെയാണ് വിജയകാന്തിന്‍റെ സുവര്‍‌ണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ വിജയകാന്തിനെ സൂപ്പര്‍താരമായി ഉയര്‍ത്തുന്നതില്‍ നിർണായക പങ്കുവഹിച്ചതായി പലരും വിശ്വസിക്കുന്ന വ്യക്തിയാണ് ഇബ്രാഹിം റാവുത്തര്‍. 

വിജയകാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ക്യാപ്റ്റൻ പ്രഭാകരൻ. അതിന്‍റെ നിര്‍മ്മാതാവും റാവുത്തറായിരുന്നു. ഈ സിനിമയുടെ വിജയത്തിന്‍റെ രജതജൂബിലി ചടങ്ങിനിടെ 'ക്യാപ്റ്റൻ' എന്ന പേര് ആദ്യമായി വിജയകാന്തിന് നല്‍കുന്നത് റാവുത്തറായിരുന്നു. അന്നുമുതൽ, മിക്ക സിനിമാ-രാഷ്ട്രീയ വേദികളിലും സ്വന്തം പേരിനേക്കാൾ ക്യാപ്റ്റൻ എന്നാണ് വിജയകാന്ത് അറിയപ്പെടുന്നത്. വിജയകാന്തിന്‍റെ നിർമ്മാണ കമ്പനി ക്യാപ്റ്റൻ സിനി ക്രിയേഷൻസ് എന്നാണ്.

വിജയകാന്തിന്‍റെ സ്കൂള്‍ കാലം മുതലുള്ള സുഹൃത്തായിരുന്നു റാവുത്തര്‍ മീശ രാജേന്ദ്രന്‍ ഒരു യൂട്യൂബ് അഭിമുഖത്തില്‍ ഇരുവരുടെയും സൌഹൃദത്തെക്കുറിച്ച് പറയുന്നുണ്ട്. സ്കൂളില്‍ രണ്ട് സംഘങ്ങളായി തല്ലുകൂടിയ ശത്രുക്കളായിരുന്നു വിജയകാന്തും റാവുത്തറും. എന്നാല്‍ പിന്നീട് പിരിയാന്‍ പറ്റാത്ത സുഹൃത്തുക്കളായി. 

അതായത് വിജയകാന്തിന്‍റെ വിജയവഴിയിലെ സഹയാത്രികനും വഴികാട്ടിയും സുഹൃത്തും സാമ്പത്തിക സ്രോതസും അങ്ങനെ പറഞ്ഞാല്‍ ഒടുങ്ങാത്ത പേരിലാണ് ഇബ്രാഹിം റാവുത്തര്‍ അറിയപ്പെടുന്നത്. റാവുത്തറും വിജയകാന്തും ഒരേ സമയം ചെന്നൈയിലേക്ക് സിനിമ സ്വപ്നങ്ങളുമായി ഒരേ നാട്ടില്‍ നിന്നും എത്തുന്നത്. തമിഴ് സിനിമാ ലോകത്ത് തങ്ങളുടെ കരിയര്‍ അവര്‍ സമാന്തരമായാണ് അരംഭിച്ചത്. 

ഒരുഘട്ടത്തില്‍ വിജയകാന്തിന്‍റെ സിനിമകളുടെ തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് പോലും റാവുത്തറാണ് എന്ന തരത്തില്‍ തമിഴകത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായി ആറ് ഹിറ്റുകൾ ഇവരുടെ കൂട്ട് കെട്ടിലുണ്ടായി. നിർമ്മാണ കമ്പനിയായ റൗതർ ഫിലിംസ് അരുമ്പാക്കത്ത് സ്ഥാപിക്കുന്നതിന് പിന്നിൽ വിജയകാന്താണ് എന്നായിരുന്നു തമിഴ് സിനിമ ലോകത്തെ സംസാരം. നിരവധി പുതുമുഖ സംവിധായകര്‍ക്ക് അവര്‍ അവസരം നല്‍കി.

തമിഴ് സിനിമ ലോകത്തെ ഒരു നടിയെ വിവാഹം കഴിക്കണം എന്നായിരുന്നു വിജയകാന്തിന്‍റെ ആഗ്രഹം എന്നാല്‍ അത് തടഞ്ഞ് പ്രമീളയെ കണ്ടെത്തി വിവാഹം നടത്തിയതും ഇബ്രാഹിം റാവുത്തറായിരുന്നു. ഇത് വിജയകാന്ത് പിന്നീട് തന്‍റെ ജീവിതം തന്നെ മാറ്റിയ സംഭവമായി പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ പ്രേമലതയെ വിവാഹം കഴിച്ചതിന് പിന്നാലെ വിജയകാന്തുമായി ഇബ്രാഹിം റാവുത്തര്‍ അകന്നുവെന്നാണ് തമിഴകത്തെ സംസാരം. പിന്നീട് ഭാര്യവീട്ടുകാരുമായി അടുത്തപ്പോള്‍ റാവുത്തറുമായി വിജയകാന്തും അകന്നുവെന്നും സംസാരമുണ്ട്. എന്നാല്‍ എന്നും അവര്‍ സുഹൃത്തുക്കളായിരുന്നു. 2015 ജൂലൈ 22നാണ് റാവുത്തര്‍ 64 മത്തെ വയസില്‍ അന്തരിച്ചത്. ചെന്നൈ എസ്ആര്‍എം ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.

അന്ന് റാവുത്തറെ കാണാന്‍ അവശനായാണ് വിജയകാന്ത് എത്തിയത്. പിന്നാലെ വളരെ ഹൃദയഭേദകമായ ഒരു കുറിപ്പും വിജയകാന്ത് എഴുതിയിരുന്നു. അതേ സമയം റാവുത്തറുടെ മരണം വിജയകാന്തിനെ ഉലച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യം അടുത്തിടെ ഒരു മീഡിയ പോർട്ടലിന് അഭിമുഖം നൽകിയ സംവിധായകൻ പ്രവീൺ ഗാന്ധി വിവരിച്ചിരുന്നു. 'ഇബ്രാഹിം റാവുത്തർ ഉള്ളിടത്തോളം മാത്രമേ വിജയകാന്ത് സജീവമായിരുന്നുള്ളൂ. റാവുത്തർ മരിച്ചപ്പോൾ വിജയകാന്ത് തകർന്നു. അവസാന നാളുകളിൽ വിജയകാന്ത് റാവുത്തർക്കൊപ്പമില്ലായിരുന്നു. അതുകൊണ്ടാണ് റാവുത്തർ വേഗം വിട്ടുപോയതെന്ന് കരുതി വിജയകാന്ത് . തനിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച റാവുത്തറുടെ മരണം വിജയകാന്തിനെ വല്ലാതെ ബാധിച്ചു. ആ കുറ്റബോധമാണ് വിജയകാന്തിനെ രോഗിയാക്കി മാറ്റിയത്. ആ കുറ്റബോധം അദ്ദേഹത്തിനെപ്പോഴും ഉണ്ടായി'

എന്തായാലും തമിഴ് സിനിമ ലോകത്ത് ഒരിക്കലും മറക്കാന്‍ കഴിയാത്ത സൌഹൃദമായിരുന്നു റാവുത്തരുടെയും വിജയകാന്തിന്‍റെതും ഇരുവരും ഒടുക്കം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പക്ഷെ അവരുടെ സൌഹൃദ കഥ എന്നും നിലനില്‍ക്കും. 

ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!

വര്‍ഷം 18 സിനിമകള്‍ വരെ! ചെറിയ ബജറ്റില്‍ വന്‍ വിജയങ്ങള്‍; ഒരു കാലത്ത് കോളിവുഡിനെ ഭരിച്ച 'ക്യാപ്റ്റന്‍'