ചിരിയും ജീവിതവും പ്രണയവുമായി റാണി ചിത്തിര മാർത്താണ്ഡ നാളെ തിയേറ്ററുകളിൽ

Published : Oct 26, 2023, 02:14 PM IST
ചിരിയും ജീവിതവും പ്രണയവുമായി റാണി ചിത്തിര മാർത്താണ്ഡ നാളെ തിയേറ്ററുകളിൽ

Synopsis

ഒരച്ഛൻറേയും മകൻറേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണെത്തുന്നത്. 

കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന റാണി ചിത്തിര മാർത്താണ്ഡ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഫാമിലി കോമഡി ജോണറിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് ധാരാളം ചിരി മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രത്തിൽ കീർത്തന ശ്രീകുമാറാണ് നായികയായെത്തുന്നത്. 

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നായിരുന്നു ട്രെയിലർ നൽകിയ സൂചന. 

ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാൻറിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. 

മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛൻറേയും മകൻറേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണെത്തുന്നത്. 

രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടർ അനൂപ് കെ.എസ് ആണ്.

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടർ: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.

അച്ഛനും മകനുമായി തകർത്താടി കോട്ടയം നസീറും ജോസ്‍കുട്ടി ജേക്കബും; 'റാണി ചിത്തിര മാർത്താണ്ഡ' ട്രെയിലർ

മലയാള സിനിമയിലേക്ക് ഇടുക്കിയിൽ നിന്നൊരു നായകൻ; 'റാണി ചിത്തിര മാർത്താണ്ഡ' 27ന് തിയേറ്ററുകളിൽ

PREV
click me!

Recommended Stories

'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂർവ്വം, അമൂല്യമാണത്, കര്‍മയില്‍ കുറച്ച് വിശ്വാസം': ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ
സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു