Asianet News MalayalamAsianet News Malayalam

അച്ഛനും മകനുമായി തകർത്താടി കോട്ടയം നസീറും ജോസ്‍കുട്ടി ജേക്കബും; 'റാണി ചിത്തിര മാർത്താണ്ഡ' ട്രെയിലർ

കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Kottayam Naseer and Joskutty Jacob, father and son Rani Chithira Marthanda trailer vvk
Author
First Published Oct 20, 2023, 1:16 PM IST

കൊച്ചി: തന്റെ നീണ്ട മുപ്പത് വർഷത്തെ കലാജീവിതത്തിനിടയിൽ വളരെ പ്രധാനപ്പെട്ട വേഷവുമായി എത്തുകയാണ് റാണി ചിത്തിര മാർത്താണ്ഡയിലൂടെ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിൻറെ ബാനറിൽ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ 'കെട്ട്യോളാണ് എൻറെ മാലാഖ'യിലൂടെ സിനിമാ ലോകത്തേക്ക് എത്തി ഏതാനും സിനിമകളുടെ ഭാഗമായി മാറിയ ജോസ്‍കുട്ടി ജേക്കബ് ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് രസകരമായ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ഈ മാസം 27നാണ് തിയേറ്ററുകളിലെത്തുക. ഒട്ടേറെ വെബ്‍സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള കീർത്തന ശ്രീകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. താരത്തിന്റെ ആദ്യ നായികാ ചിത്രം കൂടിയാണിത്. 

മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛൻറേയും മകൻറേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള കഥയാണിത്. റൊമാന്റിക് കോമഡി ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയാണിത്.

കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണിതിൽ.  

വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്.  ചീഫ് അസോ.ഡയറക്ടർ അനൂപ് കെ.എസ് ആണ്.

എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടർ: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.

നടി ജയപ്രദയ്ക്ക് തിരിച്ചടി; ആറുമാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

ട്രെയിലര്‍ പോലും ആര്‍ആര്‍ആര്‍, മാഡ്മാക്സ് കോപ്പിയോ: സല്‍മാന്‍റെ ടൈഗര്‍ 3 ട്രെയിലര്‍ ചര്‍ച്ചയാകുന്നത് ഇങ്ങനെ.!

Follow Us:
Download App:
  • android
  • ios