രൺവീർ സിങ് - ആദിത്യ ധർ ചിത്രം 'ധുരന്ദർ' ടൈറ്റിൽ ട്രാക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

Published : Oct 17, 2025, 11:32 AM IST
Ranveer Singh

Synopsis

ആദിത്യ ധര്‍ ആണ് സംവിധാനം.

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ "ധുരന്ദർ" ടൈറ്റിൽ ട്രാക്ക് പുറത്ത്. ചിത്രത്തിന്റെ കാത്തിരിപ്പിനെ കൂടുതൽ ആവേശഭരിതമാകുന്ന ഒരു ഗാനമാണ് ടൈറ്റിൽ ട്രാക്ക് ആയി പുറത്തു വിട്ടിരിക്കുന്നത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വീഡിയോ സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അതിനോടൊപ്പം ഗാനത്തിന്റെ ഓഡിയോ ട്രാക്ക് എല്ലാ പ്രധാന മ്യൂസിക് പ്ലാറ്റ്‍ഫോമുകളിലും സ്ട്രീം ചെയ്യുന്നുണ്ട്.

ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ ധീരമായ സംയോജനമാണ് ഈ ഗാനം. ഹനുമാൻകൈൻഡ്, ജാസ്‍മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധുരന്ദറിന്റെ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ശക്തവും കൃത്യവുമായി ആധുനിക റാപ്പിനെ ഓൾഡ് സ്‌കൂൾ ദേസി സ്വാഗറുമായി ലയിപ്പിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്ങിൻ്റെ ഉഗ്രമായ സ്ക്രീൻ പ്രെസൻസിനെ വലിയ രീതിയിലാണ് ഈ ഗാനം പിന്തുണക്കുന്നത്.

'നാ ദേ ദിൽ പർദേശി നു' എന്ന ഈ ഗാനം ആഴത്തിലുള്ള വികാരങ്ങൾ വഹിക്കുന്ന ഒരു നാടോടി ക്ലാസിക് ആണെന്നും ഇത് ചിത്രത്തിനായി പുനർരൂപകൽപ്പന ചെയ്യാൻ സാധിച്ചത് ഒരു ബഹുമതിയും ഉത്തരവാദിത്തവും ആണെന്നും സംഗീത സംവിധായകനായ ശാശ്വത് സച്ച്ദേവ് പറഞ്ഞു. സിനിമയുടെ ആത്മാവിന്റെ തന്നെ ഭാഗമായ ഈ ഗാനം തുടക്കം മുതൽ തന്നെ തിരക്കഥയിലുണ്ടായിരുന്നുഎന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വൻ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച "ധുരന്ദർ" ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടി.

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച "ധുരന്ദർ" അദ്ദേഹവും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ദർ', അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് "ധുരന്ദർ" തീയേറ്ററുകളിലെത്തുക. ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - സെയ്‍നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്‌മൃതി ചൗഹാൻ, ആക്ഷൻ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ