
മുംബൈ: പുതിയ ബോളിവുഡ് റിപ്പോർട്ടുകൾ പ്രകാരം രൺവീർ സിംഗ് ‘ഹനുമാൻ’ സംവിധായകൻ പ്രശാന്ത് വർമ്മയുമായി ചേര്‍ന്ന് പുതിയ ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി അവർ ഒരുമിക്കും എന്നാണ് ബോളിവുഡിലെ സംസാരം. അത് ഒരു പുരാണ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള റിയല്‍ വേള്‍ഡ് ഫാന്‍റസിയായിരിക്കും ചിത്രം എന്നാണ് സൂചന.
ചിത്രത്തിന് രൺവീർ സമ്മതം നല്‍കിയെന്നാണ് പിങ്ക്വില്ലയിലെ റിപ്പോർട്ടിൽ പറയുന്നത്. പ്രശാന്ത് വർമ്മയുടെ ചിത്രങ്ങള്‍ നേരത്തെ കണ്ട് ഇഷ്ടപ്പെട്ട വ്യക്തിയാണ് രൺവീർ സിംഗ്. 'ഹനുമാൻ' റിലീസിന് തൊട്ടുപിന്നാലെ ഇരുവരും കണ്ട് ചിത്രത്തെക്കുറിച്ച് പ്രഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം. അതിന് പിന്നാലെ കഴിഞ്ഞ മൂന്ന് മാസമായി ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി പ്രശാന്തും രണ്‍വീറും ചർച്ചകൾ നടത്തിവരികയായിരുന്നു.
എന്തായാലും പ്രശാന്ത് പറഞ്ഞ തീം വളരെ ഇഷ്ടപ്പെട്ടതായി രണ്‍വീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡോണ്‍ 3 എന്ന ഫറാന്‍ ആക്തര്‍ ചിത്രത്തിന്‍റെ ഷൂട്ടിലേക്ക് കടക്കുകയാണ് രണ്‍വീര്‍. അതിന് ശേഷം രജനികാന്ത് ലോകേഷ് ചിത്രത്തില്‍ ഒരു ക്യാമിയോ വേഷത്തില്‍ രണ്‍വീര്‍ എത്തുന്നുണ്ടെന്നാണ് വിവരം. പിന്നാലെ ശക്തിമാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. അതിനാല്‍ തന്നെ ഇപ്പോള്‍ യെസ് പറഞ്ഞാലും രണ്ട് കൊല്ലത്തിനുള്ളിലെ ചിത്രം നടക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം.
രണ്‍വീര്‍ പ്രശാന്ത് വര്‍മ്മ പ്രൊജക്ട് സംബന്ധിച്ച് സംസാരിച്ച ഒരു ബോളിവുഡ് വൃത്തം പിങ്ക് വില്ലയോട് പറഞ്ഞത് ഇതാണ്, "നിലവില്‍ സംവിധായകനും നടനും അംഗീകരിച്ച കഥ വെല്ലുവിളി നിറഞ്ഞതാണ്. വലിയ നിർമ്മാതാക്കളില്‍ നിന്നോ സ്റ്റുഡിയോകളുടെയോ പിന്തുണ ഇതിന് ആവശ്യമാണെന്നും രൺവീറിന് അറിയാം. ആശയം, സ്‌ക്രിപ്റ്റ് പ്രീ-വിഷ്വലൈസേഷൻ, വിഷൻ എന്നിവ അദ്ദേഹത്തെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നന്നായി വന്നാല്‍ സിനിമ പ്രഖ്യാപിക്കാൻ രണ്‍വീറിന് ആഗ്രഹമുണ്ട്. സിനിമയ്ക്ക് ആവശ്യമായ ബജറ്റിനായുള്ള ശ്രമത്തില്‍ സംവിധായകനൊപ്പം തന്നെ രണ്‍വീറും ശ്രമിക്കുന്നുണ്ട്".
വടിവേലു തീമിൽ ഒരു ബാച്ചിലർ പാർട്ടി, പേളിഷ് കുടുംബം വേറെ ലെവലെന്ന് ആരാധകർ
പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ കൈൽ മാരിസ മുപ്പത്തിയാറാം വയസില്‍ അന്തരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ