Asianet News MalayalamAsianet News Malayalam

വടിവേലു തീമിൽ ഒരു ബാച്ചിലർ പാർട്ടി, പേളിഷ് കുടുംബം വേറെ ലെവലെന്ന് ആരാധകർ

ശ്രദ്ധയ്ക്ക് വേണ്ടി വളരെ വ്യത്യസ്തമായൊരു ബാ്ചിലർ പാർട്ടി ഒരുക്കിയിരിക്കുകയാണ് കുടുംബം. ഞങ്ങളൊരു വടിവേലു ഫാൻസ് കുടുംബമാണെനന്നും എല്ലാവരും അതേ സെറ്റപ്പിൽ ഉള്ളവരാണെന്നും പേളി പറയുന്നുണ്ട്.

A bachelor party in Vadivelu theme the pearle maaney family is another level fans say vvk
Author
First Published Apr 17, 2024, 7:37 AM IST

കൊച്ചി: അവതാരകയായിട്ടും നടിയായിട്ടും തിളങ്ങിയതിനെക്കാളും പേളി നിറഞ്ഞ് നില്‍ക്കുന്നത് കുടുംബത്തിലാണ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയപ്പോഴാണ് നടന്‍ ശ്രീനിഷുമായി ഇഷ്ടത്തിലാവുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. ശേഷം സന്തുഷ്ടരായി ജീവിക്കുകയാണ്. ഓരോ തവണ ബിഗ് ബോസ് വരുമ്പോഴും പേളിഷ് പ്രണയത്തെ കുറിച്ചാണ് പ്രേക്ഷകരും ചിന്തിക്കുന്നത്. 

ഈ വര്‍ഷം രണ്ടാമതൊരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് പേളി. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് അടുത്തിടെ താരം പങ്കുവെച്ചിരുന്നത്. മകള്‍ക്ക് പേരിട്ടത് മുതലുള്ള ചടങ്ങുകളെ പറ്റിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തില്‍ മറ്റൊരു സന്തോഷം നടക്കാന്‍ പോവുകയാണെന്നാണ് പേളിയും അനിയത്തി റേച്ചലും പറഞ്ഞിരുന്നു.

പേളി മാണിയുടെയും റേച്ചലിന്റെയും വീഡിയോസിലൂടെ ശ്രദ്ധയെ കുറിച്ചും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പേളിയുടെ പപ്പയുടെ അനിയനും അമ്മയുടെ അനിയത്തിയും തമ്മിലാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ ബ്ന്ധത്തിലുള്ള മൂന്ന് മക്കളില്‍ ഒരാളാണ് ശ്രദ്ധ. ഇരുവരുടെയും മാതാപിതാക്കള്‍ സ്വന്തം സഹോദരനും സഹോദരിയുമായത് കൊണ്ട് കുടുംബാംഗങ്ങളെല്ലാം ഒരുപോലെയാണ്. മാത്രമല്ല ഇവരെല്ലാം ഒരു വീടിനുള്ളില്‍ തന്നെയാണ് താമസമെന്നതും ശ്രദ്ധേയമാണ്.

ശ്രദ്ധയ്ക്ക് വേണ്ടി വളരെ വ്യത്യസ്തമായൊരു ബാ്ചിലർ പാർട്ടി ഒരുക്കിയിരിക്കുകയാണ് കുടുംബം. ഞങ്ങളൊരു വടിവേലു ഫാൻസ് കുടുംബമാണെനന്നും എല്ലാവരും അതേ സെറ്റപ്പിൽ ഉള്ളവരാണെന്നും പേളി പറയുന്നുണ്ട്. തമിഴ് നടൻ വടിവേലുവിൻറെ വിവിധ സിനിമയിലെ വേഷങ്ങളാണ് കുടുംബത്തിലെ ഓരോരുത്തരും തെരഞ്ഞെടുത്തിരിക്കുന്നത്. മുറി മീശയും മുണ്ടും ഷർട്ടുമെല്ലാമിട്ട് കുഞ്ഞ് നിലയും അടിപൊളിയായിട്ടുണ്ട്. പേളിയും റേച്ചലുമെല്ലാം വ്യത്യസ്ത വടിവേലു വേഷങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 

ആലുവയിലുള്ള വീട്ടില്‍ തങ്ങളെല്ലാവരും താമസിക്കുന്നതിനെ പറ്റി മുന്‍പ് പേളി പറഞ്ഞിരുന്നു. എന്തായാലും കുടുംബത്തിലെ പുതിയ കല്യാണവിശേഷങ്ങള്‍ പങ്കുവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ കൈൽ മാരിസ മുപ്പത്തിയാറാം വയസില്‍ അന്തരിച്ചു

റിലീസ് മുടക്കാന്‍ 'റെഡ് ജൈന്‍റ്' ശ്രമിച്ചു: ഉദയനിധി സ്ഥാപിച്ച നിര്‍മ്മാണ കമ്പനിക്കെതിരെ തുറന്നടിച്ച് വിശാല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios