
സിനിമാസ്വാദകരുടെ ഇഷ്ട പ്രണയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും(Rashmika Mandanna). ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്കും ഇരുവരും സുപരിചിതരായത്. ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള വാർത്തകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി ഇരുവരോടും ചോദിച്ചാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് മറുപടി നൽകാറ്. ഈ അവസരത്തിൽ വിജയിയും രശ്മികയും വിവാഹിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ഈ വർഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തെ പറ്റി താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
Read More: 'പുഷ്‍പ'യുടെ വിജയം, കൂടുതല്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഹിന്ദി പതിപ്പ്
അതേസമയം, ഇരുവരും തങ്ങളുടെ അഭിനയ ജീവതത്തിന്റെ തിരക്കുകളിലാണ്. രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. അമിതാഭ് ബച്ചനൊപ്പം ‘ഗുഡ്ബൈ‘ എന്ന ചിത്രമാണ് ബോളിവുഡിൽ ഒരുങ്ങുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.
അല്ലു അർജുൻ നായകനായി എത്തിയ ഹിറ്റ് ചിത്രം പുഷ്പയാണ് രശ്മികയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തിയത്. കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.
Read Also: 'എത്ര തവണ സിഗരറ്റ് വലിച്ചിട്ടുണ്ട്?', ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി രശ്‍മിക മന്ദാന
പുരി ജഗന്നാഥിന്റെ ലൈഗർ എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലാണ് വിജയ് ഇപ്പോൾ. അനന്യ പാണ്ഡേ നായികയാകുന്ന ചിത്രം വിജയിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക.