പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു

Published : Oct 01, 2025, 10:58 AM IST
Vikraman nair

Synopsis

മെറിലാൻഡ് സ്റ്റുഡിയോയിൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ കലാജീവിതം തുടങ്ങി പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. 81 വയസായിരുന്നു. മെറിലാൻഡ് സ്റ്റുഡിയോയിൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ കലാജീവിതം തുടങ്ങി പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു. ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, ഗർദ്ദിഷ്, വന്ദനം, ലാൽസലാം, താളവട്ടം, വിരാസത്ത് ഹേ രാ പേഹ്‌രി, മേഘം തുടങ്ങി 150 ഓളം മലയാളം- ഹിന്ദി- തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു. കുമാരസംഭവത്തിൽ ശ്രീദേവി, ജ്യോതിക എന്നിവർക്ക് ആദ്യമായി ചമയം നിർവ്വഹിച്ചു. 1995 ബാംഗ്ലൂർ മിസ്സ് വേൾഡ് മത്സരത്തിൽ ചമയക്കാരനായിരുന്നു. സ്വാമി അയ്യപ്പൻ, കടമറ്റത്ത് കത്തനാർ തുടങ്ങി ഹിറ്റ് സീരിയലുകളിലും ചമയം നിർവ്വഹിച്ചു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ