ലാലേട്ടൻ അന്നു ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായി: രേണു സുധി

Published : Nov 07, 2026, 02:52 PM IST
Renu Sudhi

Synopsis

ഒരു വീക്കെൻഡ് എപ്പിസോഡിനിടെയായിരുന്നു മോഹൻലാൽ രേണു സുധിയോട് ആ ചോദ്യം ചോദിച്ചത്.

അടുത്തിടെയാണ് താൻ കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുകയാണെന്ന വാർത്ത രേണു സുധി വെളിപ്പെടുത്തിയത്. ചികിൽസ സംബന്ധിച്ച വിവരങ്ങളും രേണു സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. കീമോ സെഷൻസ് പൂർത്തിയാക്കി പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് രേണു ഇപ്പോൾ. ഇപ്പോഴിതാ ബിഗ് ബോസിൽ വെച്ച് മോഹൻലാൽ ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ മറുപടിയും ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചിരിക്കുകയാണ് രേണു സുധി. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. എന്നാൽ താനിപ്പോൾ സന്തോഷവതിയാണെന്നും ദൈവം തന്നെ ഇതുവരെ എത്തിച്ചെന്നും രേണു കൂട്ടിച്ചേർത്തു.

''ലാലേട്ടൻ അന്നു ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായിപ്പോയി. മൊട്ടയടിച്ചു. ഇപ്പോൾ മുടിയൊക്കെ വളരുന്നുണ്ട്. ഈ കാണുന്നതൊക്കെ വിഗ്ഗാണ്. പക്ഷേ, ദൈവം എന്നെ ഇത്രത്തോളം നിർത്തിയതിൽ ഞാൻ ഹാപ്പിയാണ്. ഒരുപാട് നല്ല ആളുകളുടെ പ്രാർത്ഥന, വഴിപാട്, നേർച്ച ഇതൊക്കെയാണ് എന്നെ മുൻപോട്ട് കൊണ്ടുപോകുന്ന ശക്തി'', രേണു പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ബിഗ് ബോസിൽ നടന്നത്

ഒരു വീക്കെൻഡ് എപ്പിസോഡിനിടെയായിരുന്നു മോഹൻലാൽ രേണു സുധിയോട് ഈ ചോദ്യം ചോദിച്ചത്. "തലമുടി മൊട്ടയടിക്കാൻ റെഡിയാണോ?" എന്നായിരുന്നു ചോദ്യം ഇല്ല ലാലേട്ടാ, ഇപ്പോൾ ഉള്ളതു തന്നെ എക്റ്റൻഷൻ വെച്ചതാണ് എന്നായിരുന്നു ചിരിയോടെ രേണുവിന്റെ മറുപടി. രേണുവിന്റെ മറുപടി കേട്ട് മോഹൻലാൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം. ബിഗ് ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥിയായിരുന്നു രേണു സുധി. മാനസികമായി പ്രയാസങ്ങളുണ്ടെന്നും തനിക്ക് കുട്ടികളെ കാണണമെന്നും ഷോയിൽ തുടരാൻ കഴിയുന്നില്ലെന്നും പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ നിന്ന് 34-ാം ദിവസം രേണു സ്വമേധയാ പുറത്തു പോകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്മയ മോഹൻലാലിന്റെ 'തുടക്കം' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു
'അപ്പോഴാണ് മമ്മിയുടെ സ്നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞത്'; കുറിപ്പുമായി ഗബ്രി