വിസ്മയ മോഹൻലാലിന്റെ 'തുടക്കം' ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

Published : Nov 07, 2026, 02:15 PM IST
Thudakkam

Synopsis

വിസ്മയ മോഹൻലാൽ അഭിനയിച്ച 'തുടക്കം' സിനിമയുടെ ടെലിവിഷൻ പ്രീമിയർ നവംബർ 8-ന് ഏഷ്യാനെറ്റിൽ നടക്കും. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആശിർവാദ് സിനിമാസാണ് നിർമ്മിച്ചത്. 50 കോടി നേടിയ ചിത്രത്തിൽ മോഹൻലാലും അതിഥിവേഷത്തിലെത്തിയിരുന്നു.

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട തുടക്കം എന്ന സിനിമയുടെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. നവംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഏഷ്യാനെറ്റിലാണ് പടത്തിന്റെ പ്രീമിയർ. സെപ്റ്റംബർ 18ന് ചിത്രം ഒടിടിയിൽ എത്തിയിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 50 കോടി രൂപയുടെ ​ഗ്രോസ് കളക്ഷൻ നേടിയിരുന്നു.

തുടക്കം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. മോഹൻലാലിന്റെ അതിഥി വേഷവും തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ആണ്. വിസ്മയയുടെ രണ്ടാമത്തെ സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അപ്പോഴാണ് മമ്മിയുടെ സ്നേഹത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞത്'; കുറിപ്പുമായി ഗബ്രി
'ഷിജിന് മുൻതൂക്കം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഭ്രാന്തായവരാണ് രാഹുൽ ഈശ്വറും നോബിയും'; വിമർശിച്ച് അഖിൽ മാരാർ