'ഞങ്ങൾ ഒന്നിച്ചുള്ള സിനിമ വരുന്നുണ്ട്'; വിശേഷങ്ങൾ പറ‍ഞ്ഞ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും

Published : Mar 11, 2025, 03:49 PM IST
'ഞങ്ങൾ ഒന്നിച്ചുള്ള സിനിമ വരുന്നുണ്ട്'; വിശേഷങ്ങൾ പറ‍ഞ്ഞ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും

Synopsis

രേണുവിന്റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു.

രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഒന്നിച്ചുള്ള റീൽ അടുത്തിടെ സോഷ്യൽ മീ‍ഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം റീലിന് ലക്ഷക്കണക്കിനാണ് വ്യൂസ് ആണ് ലഭിച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ 'ചാന്തുകുട‌ഞ്ഞൊരു സൂര്യൻ മാനത്ത്...' എന്ന ഗാനമാണ് ഇവർ റീക്രിയേറ്റ് ചെയ്തത്.

പ്രശംസകൾക്കൊപ്പം രേണുവിന് നേരെ കടുത്ത സൈബറാക്രമണങ്ങളും ഉയർന്നിരുന്നു. എന്നാൽ റീൽ കണ്ട് തങ്ങൾക്ക് സിനിമയിലേക്കു വരെ ക്ഷണം ലഭിച്ചെന്നു പറയുകയാണ് ഇരുവരും. ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

''റീൽ കണ്ട് തമിഴ് സിനിമയിലേക്കു വരെ ഞങ്ങളെ വിളിച്ചിട്ടുണ്ട്. സംവിധായകൻ മലയാളിയാണ്, കോഴിക്കോടുകാരനാണ്. അദ്ദേഹത്തിന്റെ അടുത്ത തമിഴ് സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ചെയ്യാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. ‍കഥ ഞങ്ങൾ കേട്ടു. അടുത്തയാഴ്ച അദ്ദേഹത്തെ നേരിട്ട് കണ്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കും'', ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചർച്ചകളും ഗോസിപ്പുകളുമൊന്നും തന്റെ ഭാര്യയെ ബാധിച്ചിട്ടില്ലെന്നും ദാസേട്ടൻ കോഴിക്കോട് പറഞ്ഞു. ''എന്റെ ഭാര്യ ടീച്ചറാണ്. മൂന്ന് കുട്ടികളുണ്ട്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. എന്റെ ഭാര്യ എന്നെ മനസിലാക്കുന്നു. ഞാൻ ഒരു ആക്ടറാണെന്ന് അവൾക്കറിയാം. എന്റെ എല്ലാ റീലുകളും ഭാര്യയെ കാണിക്കാറുണ്ട്. ഇതെല്ലാം അഭിനയമാണെന്നും അവൾക്ക് അറിയാം'', ദാസേട്ടൻ പറഞ്ഞു. രേണുവിനൊപ്പം വീഡിയോ ചെയ്യുമ്പോൾ നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നു എന്നും രേണു നന്നായി അഭിനയിക്കുന്ന ആളാണെന്നും ദാസേട്ടൻ പറയുന്നു. ദാസേട്ടൻ തനിക്ക് സഹോദരനെ പോലെയാണ് എന്നായിരുന്നു രേണുവിന്റെ പ്രതികരണം.

Read More: 'പഴയതല്ല, ഏറ്റവും നല്ല മോഹൻലാലിനെ തുടരും നല്‍കും', ബിനു പപ്പു അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്