വെടി പൂരം ഇനി ഒടിടിയിൽ; 'റൈഫിൾ ക്ലബ്ബ്' ഒടിടിയില്‍ എത്തി; എവിടെ കാണാം

Published : Jan 16, 2025, 08:31 PM IST
വെടി പൂരം ഇനി ഒടിടിയിൽ; 'റൈഫിൾ ക്ലബ്ബ്' ഒടിടിയില്‍ എത്തി; എവിടെ കാണാം

Synopsis

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. 

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 19ന് റിലീസ് ചെയ്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, വിജയരാഘവൻ, അനുരാ​ഗ് കശ്യപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. 

നെറ്റ്ഫ്ലിക്സിലാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ്  ആരംഭിച്ചിരിക്കുന്നത്. ചിത്രം ജനുവരി 16 മുതൽ സ്ട്രീമിം​ഗ് ആരംഭിച്ചു. തിയറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 

റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് റൈഫിൽ ക്ലബ്ബ് ഒടിടിയിൽ എത്തുന്നത്. ചിത്രം മികച്ച രീതിയില്‍ ബോക്സോഫീസ് കളക്ഷന്‍ നേടിയിരുന്നു. 

150 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. മൂന്നാം വാരം അത് 191 തിയറ്ററുകളായി മാറി. ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടെയും കഥ പറഞ്ഞ ചിത്രം പുത്തന്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്. തൊണ്ണൂറുകളുടെ ആദ്യത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. 

ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരായിരുന്നു നിര്‍മാണം. 

'ക്ലാസ്,മാസ്, ആക്ഷന്‍.. അജിത്തിന്‍റെ ഹോളിവുഡ് ടൈപ്പ് ഐറ്റം': വിഡാമുയര്‍ച്ചി ട്രെയിലറെത്തി, റിലീസ് ഡേറ്റായി!

രക്തം വാർന്നു കിടന്ന സെയ്ഫിനെ മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കാരണം ഇതാണ് !

PREV
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്