അജിത്ത് കുമാർ നായകനായ വിടാമുയർച്ചിയുടെ ട്രെയിലർ പുറത്തിറങ്ങി. ഫെബ്രുവരി 6ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ശൈലിയിൽ ഒരുക്കിയ ആക്ഷൻ ത്രില്ലറാണ് ചിത്രം.
ചെന്നൈ: അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം ഫെബ്രുവരി 6ന് എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. വിഡമുയര്‍ച്ചിയുടെ വൻ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.
ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസായിരിക്കുകയാണ് ഇപ്പോള്‍. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്‍റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്‍റെ ശൈലിയിലാണ് ചിത്രം ഒരുക്കിയത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു.
കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഇപ്പോള്‍ ചിത്രം എത്തുന്നത്.
തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം. വിഡാമുയര്‍ച്ചിക്ക് പിന്നാലെ അജിത്ത് നായകനാകുന്ന ഗുഡ് ബാഡ് അഗ്ലീയും റിലീസിന് തയ്യാറാകുകയാണ്.

അജിത്തിന്റ ഗുഡ് ബാഡ് അഗ്ലി ഒടിടിയില്‍ എവിടെ?, പ്രഖ്യാപനമായി
മൂന്ന് മാസത്തില്‍ 20 കിലോയിലേറെ കുറച്ച് അജിത്ത്; തീവ്ര വ്യായാമം ഇല്ലാതെ ഇത് നടപ്പിലാക്കിയത് ഇങ്ങനെ !
