'ബിരിയാണി' സംവിധായകന്റെ റിമ കല്ലിങ്കൽ ചിത്രം; 'തിയേറ്റർ' റിലീസ് തിയതി എത്തി

Published : Sep 01, 2025, 09:18 PM IST
Theatre The Myth of Reality

Synopsis

സജിൻ ബാബു തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീ മൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ദൃശ്യവത്കരിക്കുന്നത്.

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും. 'പരമ്പരാഗത ആചാരങ്ങൾക്കപ്പുറം. സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി. നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്!', എന്നാണ് റിലീസ് വിവരം പങ്കിട്ട് അണിയറപ്രവർത്തകർ കുറിച്ചത്. അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബിരായാണിക്ക് സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സജിൻ ബാബു തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീ മൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ദൃശ്യവത്കരിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡെയിന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം എസ് ആണ്. എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്തത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊസ്റ്റെറ്റിക് & മേക്കപ്പ് സെതു ശിവനന്ദൻ & അഷ് അഷ്‌റഫ്, സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായർ, സൌണ്ട് മിക്സിംഗ് ജോബിൻ രാജ്, സൗണ്ട് ഡിസൈൻ സജിൻ ബാബുവും ജുബിൻ രാജും ചേർന്നാണ്. അജിത് സാഗർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈൻ പ്രൊഡ്യൂസറുമാണ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ