
അടുത്തിടെയാണ് ആർജെയും നർത്തകനുമായ ആർജെ അമൻ വിവാഹിതനായത്. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദുബായിൽ സെറ്റിൽഡാണ് അമനും റീബയും.
ഇപ്പോഴിതാ റീബയുടെ പിറന്നാൾ ദിനത്തിൽ അമൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോശം ഭൂതകാലത്തിൽ നിന്നും തന്നെ മോചിപ്പിച്ചവളാണ് റീബ എന്ന് അമന്‍ പറയുന്നു. ''എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ.. ഞാൻ ഏറ്റവും ആരാധിക്കുന്ന സ്ത്രീ. നീ എനിക്ക് ശരിയായ പാത കാണിച്ച് തന്നു. എന്റെ ഏറ്റവും മോശം ഭൂതകാലത്തിൽ നിന്ന് എന്നെ മോചിപ്പിച്ചു. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാൻ എന്നെ സഹായിച്ചു. നീ എനിക്ക് നൽകിയ ഓരോ സ്നേഹത്തിനും ഇന്നും എപ്പോഴും ഞാൻ നന്ദിയുള്ളവനാണ്, എന്റെ മനോഹരിയായ നല്ല പാതിക്ക് പിറന്നാൾ ആശംസകൾ'', എന്നാണ് ആർജെ അമൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ.
കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തു കഴിഞ്ഞു. മകന്റെ കാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വിവാഹമോചനശേഷം വീണ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക