ഇനി അവർ ഒന്നിച്ച്..; എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

Published : Jul 16, 2023, 07:44 PM IST
ഇനി അവർ ഒന്നിച്ച്..; എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

Synopsis

വെള്ളിയാഴ്ച്ചയായിരുന്നു മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം. 

ലയാളികളുടെ പ്രിയതാരം ആർ ജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂർ സ്വദേശി ഡോക്ടർ എലിസബത്ത് ഷാജി മഠത്തിലാണ് വധു. കാനഡയിൽ ഡോക്ടർ ആണ് എലിസബത്ത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വെള്ളിയാഴ്ച്ചയായിരുന്നു മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം. 

പ്രണയ വിവാഹം ആയിരുന്നുവെന്നും അടുത്തടുത്താണ് തങ്ങളുടെ വീടുകളെന്നും വിവാഹ ശേഷം മാത്തുക്കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതൽ എലിസബത്തിനെ അറിയാം. ഫസ്റ്റ് സൈറ്റിൽ കണ്ട് ഇഷ്ടപ്പെട്ടവരും അല്ല ഞങ്ങൾ. സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീടത് കുറച്ച് ദൃഢമായി പ്രണയത്തിലേക്ക് എത്തിയെന്നും മാത്തുക്കുട്ടി പറഞ്ഞു. 

എഫ്.എം അവതാരകനായും മിനിസ്‌ക്രീനിലെ ആങ്കറായുമാണ് മാത്തുക്കുട്ടി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമയിലും അഭിനയത്തിന്റെ ചെറിയ കാല്‍വയ്പ്പ് നടത്തിയെങ്കിലും, ആങ്കര്‍, സംവിധായകന്‍ എന്ന രീതികളില്‍ തന്നെയാണ് മാത്തുക്കുട്ടിയെ ആളുകള്‍ തിരിച്ചറിയുന്നത്. അരുൺ മാത്യൂ എന്നാണ് മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര്. 

മാത്തുക്കുട്ടിയുടെ എൻ​ഗേജ്മെന്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തായ രാജ് കലേഷ് പങ്കുവച്ച വീഡിയോയും ശ്രദ്ധിക്കപ്പെട്ടു.  'മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി' എന്നുപറഞ്ഞാണ് കലേഷ് വീഡിയോ ഷെയർ ചെയ്തത്. 'പുര നിറഞ്ഞു കവിഞ്ഞുനില്‍ക്കുന്ന മാത്തുക്കുട്ടി ഒടുവില്‍ ആ തീരുമാനം എടുത്തു, മാത്തുക്കുട്ടി കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നിശ്ചയമായി.'എന്നും കലേഷ് പറഞ്ഞിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. 

'ഇവളെ അഴിച്ച് വിട്ടേക്കുവാണോ, നീ ഭർത്താവാണോ, ആണെന്ന് പറയാൻ നാണമില്ലേ'; മെസേജുകളെ കുറിച്ച് ജീവ

ആസിഫ് അലി നായകനായ 'കുഞ്ഞെൽദോ' എന്ന സിനിമയിലൂടെ ആണ് മാത്തുക്കുട്ടി സംവിധായകനായത്. ഈ ചിത്രം കോവിഡ് നാളുകളിലെ പ്രതിസന്ധിക്കു ശേഷം 2021ൽ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ തിരക്കഥയും മാത്തുക്കുട്ടി ആയിരുന്നു.  സൗഹൃദവും പ്രണയവും ഗൃഹാതുരത്വവും സങ്കീർണതകളും ഇടകലർന്ന കഥാ സന്ദർഭങ്ങൾക്കൊപ്പം എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു