പല വിഷയങ്ങളിലും ഇടപെടണമെന്നൊക്കെ തോന്നാറുണ്ട്. പക്ഷേ ഈ നാട്ടിൽ നല്ലതിനൊക്കെ ഒരു വിലയും ഇല്ല. എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ തെറ്റായി വ്യാഖ്യാനിക്കുമെന്നും ജീവ പറഞ്ഞു.

വതാരകനായി എത്തി മലയാളികൾക്കിടയിൽ സുപരിചിതനായ ആളാണ് ജീവ. ഏതാനും ചില സിനിമകളിലും ജീവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജീവയും ഭാര്യ അപർണയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് ജീവ. 

ഭാര്യയെ അഴിച്ച് വിട്ടേക്കുകയാണോയെന്ന് സ്ത്രീകളടക്കം തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. പല വിഷയങ്ങളിലും ഇടപെടണമെന്നൊക്കെ തോന്നാറുണ്ട്. പക്ഷേ ഈ നാട്ടിൽ നല്ലതിനൊക്കെ ഒരു വിലയും ഇല്ല. എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ തെറ്റായി വ്യാഖ്യാനിക്കുമെന്നും ജീവ പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

ജീവയുടെ വാക്കുകൾ ഇങ്ങനെ

സോഷ്യൽ മീഡിയയെ ചിലർ ടോക്സിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കാറുണ്ട്. ഒരുപാട് പേർ സോഷ്യൽ മീഡിയയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അവരുടെ വർക്ക് പാഷൻ എല്ലാം ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുനനത്. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് പൂർണമായും നമുക്ക് ഒരു ഐഡിയ കിട്ടിയിട്ടില്ല. അത്ര വലിയൊരു പ്ലാറ്റ്ഫോമാണ് ഇത്. എന്നാൽ വ്യക്തിപരമായ ദേഷ്യം വെച്ച് ഒരാളെ മോശം പറയാനും തെറി വിളിക്കാനും വായിൽ തോന്നിയത് എന്തും വിളിച്ച് പറയാനുള്ള പ്ലാറ്റ്ഫോമായി അത് മാറി. എത്ര പോസിറ്റീവായും ക്രീയേറ്റീവായും ഇത് ഉപയോഗിക്കാം. എത്ര പേർ നല്ല രീതിയിൽ ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെടുന്നില്ലേൽ വേണ്ട. അത് മൈന്റാക്കാതെ പോയിക്കൂടെ?. ഇതൊക്കെ മാറുമെന്ന് തോന്നുന്നില്ല. ഇതൊക്കെ നമ്മളെ ശരിക്കും മോശക്കാരാനാക്കും. 

പല വിഷയങ്ങളിലും ഇടപെടണമെന്നൊക്കെ തോന്നാറുണ്ട്. പക്ഷേ ഈ നാട്ടിൽ നല്ലതിനൊക്കെ ഒരു വിലയും ഇല്ല. എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ തെറ്റായി വ്യാഖ്യാനിക്കും. ഭാര്യയെ ഫ്രീ ആയി വിട്ട് പുറകിലൂടെ നിനക്ക് നിന്റെ കാര്യങ്ങൾ നോക്കാനല്ലേ എന്നാണ് ചോദ്യം. ഇതൊന്നും ഞാൻ ആലോചിക്കാത്ത കാര്യമാണ്. 

എനിക്ക് സ്ത്രീകൾ മെസേജ് അയച്ചിട്ടുണ്ട്. നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ. നീ അവളെ അഴിച്ച് വിട്ടേക്കുകയാണോ. നീ ആണ് ആണോ എന്നൊക്കെ. ഇത് തലയിൽ എടുത്ത് കഴിഞ്ഞാൽ നമ്മുടെ ജീവിതം എന്താകും?. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭാര്യയെ കൊണ്ട് ഇടീക്കുന്നതാണോ ആണത്തം. ഞാന്‍ പറയുന്നിടത്ത് എന്റെ ഭാര്യ നില്‍ക്കുന്നതാണോ ആണത്തം ? അതിലാണോ ആണത്തം ഉള്ളത്. ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തം ഉള്ളത്. അതൊന്നും എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്, ആലോചിക്കാൻ പറ്റാത്ത കാര്യങ്ങളാണ്.

‘ആശുപത്രി ബില്ലടച്ചത് സല്‍മാന്‍, അതാണ് മനുഷ്യത്വം’; ബോളിവുഡ് നടന്റെ സഹോദരിയുടെ വാക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News