
കേരളത്തിൽ തരംഗം തീർത്തു കൊണ്ട് മുന്നേറുകയാണ് സുരേഷ് ഗോപിയുടെ പാപ്പൻ(Paappan). ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആർജെ ഷാൻ ആണ്. ഇപ്പോഴിതാ പാപ്പൻ ക്ലൈമാക്സിനോട് അടുക്കുമ്പോഴെത്തുന്ന പ്രിയനളിനി എന്ന കഥാപാത്രത്തെ കുറിച്ച് ഷാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജുവൽ മേരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ പരാമർശിക്കാതെ പോയ ചില കാര്യങ്ങൾ എന്ന് പറഞ്ഞാണ് ഷാൻ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഷാനിന്റെ വാക്കുകൾ ഇങ്ങനെ
ചിത്രത്തിൽ പരാമർശിക്കാത്ത ചിലതു !
ആരായിരുന്നു പ്രിയ നളിനി . സിനിമയിൽ അവരുടെ ചിന്തകൾക്ക് ആഴമുണ്ട് എന്ന് ഒരുപക്ഷെ പ്രേക്ഷകന് കൃത്യമായും മനസിലായിരിക്കണം . പക്ഷെ , അതെവിടെ തുടങ്ങി .
എന്തിനോടും പൂർണ വ്യക്തത ഉള്ള ഒരു എഴുത്തുകാരി , ദ്രൗപതി എന്ന ഡോക്ടർ പ്രിയ നളിനി !
ആദ്യ കാലത്തെ മനുഷ്യൻ നരൻ ആണോ നരഭോജി ആയിരുന്നോ എന്ന ചോദ്യം ഉള്ളിൽ കത്തിയപ്പോൾ ആണ് ഒരു ഡോക്ടർ ആയ പ്രിയ നളിനി , ദ്രൗപദി എന്ന എഴുത്തുകാരി ആവാൻ തീരുമാനിക്കുന്നത് .
‘മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു എന്തിനു’ , എന്ന ചോദ്യത്തിനു ഉത്തരം തേടി ഉള്ള ഒരു അന്വേഷണം കൂടി ആണ് പാപ്പൻ . ആ ചോദ്യത്തിന് അറിഞ്ഞോ അറിയാതെയോ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ പലപ്പോഴായി അവരവരുടെ കാഴ്ചപ്പാടുകളിൽ ഉത്തരം കൊടുക്കുന്നുണ്ട് . എന്നാൽ , ഏറ്റവും ശ്രദ്ധേയമായ ഉത്തരങ്ങളിൽ ഒന്ന് നൽകുന്നത് ദ്രൗപദി ആണ് .
പണ്ട് ഒരു റേഡിയോ ഷോയിൽ അഥിതി ആയി വന്നപ്പോൾ , കേരളത്തിലെ അതി പ്രശസ്തനായ ഒരു ഡോക്ടർ എന്നോട്
പറഞ്ഞിരുന്നു , “കണ്മുന്നിൽ ജീവൻ ശരീരത്തിൽ നിന്ന് അടർന്നു പോകുന്നത് കാണുമ്പോൾ , ഉള്ളിൽ ഭയം കലർന്ന ഒരു അത്ഭുതം ഉണ്ടാകാറുണ്ട് ! ആ സെക്കന്റിന്റെ ഒരു അംശത്തെ പിടിച്ചു നിർത്താൻ വേണ്ടി ആണല്ലോ ഞങ്ങൾ ഒക്കെ ജീവിക്കുന്നത് എന്ന്.”
എന്റെ ഉള്ളിൽ ഉടക്കിയ ഈ ചിന്തയിൽ നിന്നാണ് ഡോക്ടർ പ്രിയ നളിനി ജനിക്കുന്നത് . ദ്രൗപദിയെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷം .
Paappan Movie : സൂപ്പർ ഹിറ്റല്ല മെഗാ ഹിറ്റ്, ബോക്സ് ഓഫീസിൽ ആറാടി 'പാപ്പൻ', ഇതുവരെ നേടിയത്
സിനിമയിൽ ഈ രംഗം സംഭവിക്കുന്ന മർമ്മ പ്രധാനമായ ഒരു സാഹചര്യത്തിൽ ആണ് . സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാൻ ആളുകൾ ത്രസിച്ചിരിക്കുമ്പോളും , മനുഷ്യനും മരണവും കൊലപാതകവും തമ്മിൽ ഉള്ള കൗതുകം നഷ്ടമാവരുത് എന്ന് ജോഷി സാറിന് നിർബന്ധമായിരുന്നു . അത് കൊണ്ട് ജീവിതം ഒരിടത്തു ഭയപെടുത്തുമ്പോൾ മറ്റൊരിടത്തു നർമ്മം സമ്മാനിക്കും എന്ന തിരക്കഥയിലെ ചിന്തയെ , ജോഷി സർ മനോഹരമായി വിജയരാഘവനിലൂടെയും (കുട്ടേട്ടൻ) സുരേഷേട്ടനിലൂടെയും സമ്മാനിക്കുന്നുണ്ട്.
ആ രംഗം ഒരുപക്ഷെ ഇനി ഓർക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലായേക്കാം . സുരേഷേട്ടനും കുട്ടേട്ടനും മത്സരിച്ചു അഭിനയിച്ച രംഗമാണ് ഇതെങ്കിലും , ഉള്ളിൽ എവിടെയോ ഒരു ആളൽ ,സമ്മാനിച്ചത് പ്രിയ നളിനി ആണ് . Jewel Mary അതിനെ മനോഹരമാക്കി. രഹസ്യ , ദി കില്ലർ ഹാസ് എ പാസ്ററ് !
എന്ന്, എഴുത്തുകാരിയെ സൃഷ്‌ടിച്ച എഴുത്തുകാരൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ