Asianet News MalayalamAsianet News Malayalam

Paappan Movie : സൂപ്പർ ഹിറ്റല്ല മെഗാ ഹിറ്റ്, ബോക്സ് ഓഫീസിൽ ആറാടി 'പാപ്പൻ', ഇതുവരെ നേടിയത്

'സലാം കാശ്‍മീരി'ന് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്.

actor suresh gopi movie paappan cross 30 crore world wide
Author
Kochi, First Published Aug 8, 2022, 11:10 AM IST

ജൂലൈ 29നാണ് മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന പാപ്പൻ റിലീസ് ചെയ്തത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോൾ തന്നെ മെ​ഗാഹിറ്റിലേക്ക് കാലൊടുത്ത് വച്ചിരുന്നു. ഇപ്പോഴിതാ കൊവിഡിന് ശേഷം പതിയെ കരകയറുന്ന മലയാള സിനിമാ വ്യവസായത്തിന് വലിയതോതിലുള്ള ആശ്വാസമാണ് പാപ്പൻ നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളിൽ തന്നെ പാപ്പൻ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. 

ആ​ഗോള ബോക്സ് ഓഫീസിൽ നിന്നായി 31. 43 കോടി രൂപയാണ് ഈ സുരേഷ് ​ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്. 

'സലാം കാശ്‍മീരി'ന് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. 

'എന്റെ പാപ്പൻ ആയതിന് നന്ദി'; സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കാനായതിൽ അഭിമാനമെന്ന് നീത പിള്ള

ഗോകുൽ സുരേഷും സുരേഷ് ​ഗോപിയും ആദ്യമായി ഒന്നിച്ച് സ്ക്രീനിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

Follow Us:
Download App:
  • android
  • ios