'മമ്മൂട്ടി എന്ന മഹാമനുഷ്യനെ കാണാൻ തിക്കിത്തിരക്കി നടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്'

Published : Dec 22, 2022, 09:16 PM ISTUpdated : Dec 22, 2022, 09:20 PM IST
'മമ്മൂട്ടി എന്ന മഹാമനുഷ്യനെ കാണാൻ തിക്കിത്തിരക്കി നടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്'

Synopsis

സിഡ്‌നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍, അത് തന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന് ഓര്‍ത്തില്ലെന്നും റോബർട്ട് കുറിക്കുന്നു.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തും വയ്ക്കാനായി ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടി, ഇന്നും പ്രായഭേദമെന്യെ മലയാളികളെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായി കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പിആർഒയും മമ്മൂട്ടി ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസ്(robert.jins) കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

തന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പങ്കുവച്ച ആശംസ പോസ്റ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റോബർട്ടിന്റെ കുറിപ്പ്. ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനമാണ് മമ്മൂട്ടിയുടെ പോസ്റ്റ് എന്ന് ഇദ്ദേഹം കുറിക്കുന്നു.  സിഡ്‌നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍, അത് തന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന് ഓര്‍ത്തില്ലെന്നും റോബർട്ട് കുറിക്കുന്നു. ഓര്‍മവെച്ചനാള്‍ മുതല്‍ മമ്മൂട്ടി എന്ന മഹാമനുഷ്യനെ തിരശ്ശീലയില്‍ കാണാനായി തിക്കിത്തിരക്കിയും ചൂളംകുത്തിയും ആര്‍പ്പുവിളിച്ചുംനടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ് എന്നും റോബർട്ട് കുറിക്കുന്നു.

റോബർട്ടിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം. ഇതിനപ്പുറം ഇനിയൊന്ന് ഉണ്ടാകുമോ എന്നും ഉറപ്പില്ല. സിഡ്‌നിയിലെ ഓപ്പറഹൗസിനും ചുവന്നആകാശത്തിനും അരികെ മമ്മൂക്ക ഒരു സെല്‍ഫിക്കായി പിടിച്ചുനിര്‍ത്തുമ്പോള്‍ ഓര്‍ത്തില്ല, അത് എന്റെ ജന്മദിനത്തില്‍ അമൂല്യമായ ഒരു സമ്മാനമായി ലോകത്തിന് മുമ്പാകെ എത്തുമെന്ന്.(ആ സെല്‍ഫിനിമിഷമാണ് ഇതോടൊപ്പം). സത്യമായിട്ടും ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ട്. കോട്ടയത്തെ പള്ളിക്കത്തോട് എന്ന നാട്ടില്‍,ഓര്‍മവെച്ചനാള്‍ മുതല്‍ മമ്മൂട്ടി എന്ന മഹാമനുഷ്യനെ തിരശ്ശീലയില്‍ കാണാനായി തിക്കിത്തിരക്കിയും ചൂളംകുത്തിയും ആര്‍പ്പുവിളിച്ചുംനടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്! എന്നെ മമ്മൂക്കയ്ക്ക് അരികിലെത്തിച്ച ദൈവം എന്ന വലിയ സംവിധായകന് പ്രണാമം. പ്രിയപ്പെട്ട മമ്മൂക്ക....നന്ദി എന്ന വാക്കില്‍ ഒതുക്കി ഈ സമ്മാനത്തിന്റെ തിളക്കം കെടുത്തുന്നില്ല. ഒരുപാടകലെ,എങ്ങും നക്ഷത്രവിളക്കുകള്‍ തെളിഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ സന്ധ്യയിലിരുന്നുകൊണ്ട് ഞാന്‍ ആ കൈകളില്‍ തൊട്ടോട്ടെ. ഈ ഈ ചേര്‍ത്തുപിടിക്കലിന്, ഓര്‍ത്തുവയ്ക്കലിന്,സഹയാത്രികനായി ഒപ്പംകൂട്ടുന്ന വലിയമനസ്സിന് ഇവിടെ നമ്മള്‍ ഒരുമിച്ച് കണ്ട കടലുകളോളം സ്‌നേഹം...

എന്തായിരിക്കും ആ പേര് ? കൺഫ്യൂഷനാക്കി എൽജെപി- മോഹൻലാൽ ചിത്രം, ടൈറ്റിൽ മേക്കിം​ഗ് വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സാർ.. ഏൻ പടത്തിക്ക് പ്രച്ചനൈ വരും'; വിജയ് അന്നേ പ്രവചിച്ചു, ഒടുവിലത് യാഥാർത്ഥ്യം, 'നെഞ്ച് പൊട്ടുന്നെ'ന്ന് ആരാധകർ
കളക്ഷൻ 100 കോടി കിട്ടിയാലാലും പ്രഭാസ് ചിത്രം ഫ്ലോപ്പാകും, രാജാ സാബ് ബ്രേയ്‍ക്ക് ഈവൻ ആകാൻ നേടേണ്ടത്