വമ്പൻ റിലീസിലും തളര്‍ന്നില്ല, നാലാം ആഴ്‍ചയിലും 'റോക്കി'യും 'റാണി'യും മുന്നോട്ട്

Published : Aug 21, 2023, 01:51 PM IST
വമ്പൻ റിലീസിലും തളര്‍ന്നില്ല, നാലാം ആഴ്‍ചയിലും 'റോക്കി'യും 'റാണി'യും മുന്നോട്ട്

Synopsis

തിയറ്ററുകള്‍ കുറഞ്ഞിട്ടും രണ്‍വീര്‍ ചിത്രം കളക്ഷനില്‍ സ്‍ഥിരത പുലര്‍ത്തുന്നു.

വമ്പൻ റിലീസുകളെത്തിയെങ്കിലും രണ്‍വീര്‍ ചിത്രത്തിന്റെ കളക്ഷനില്‍ സ്ഥിരത. 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി' കാണാൻ ഇന്ത്യയിലെ പ്രേക്ഷകര്‍ നാലാം ആഴ്‍ചയിലും ഇഷ്‍ടപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.

കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം 145.15 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം 2.28 കോടി നേടി. നേരത്തെ അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്‍ടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്ക് മുമ്പ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വൻ പരാജയമായ 'സര്‍ക്കസ്' ആയിരുന്നു. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്‍ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്‍ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്‍കര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.

ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്‍മാസ്‍ത്ര'യുടെ ഒരുക്കിയത് അയൻ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് രണ്‍ബിര്‍ കപൂറിനൊപ്പം വേഷമിട്ടു. വിസ്‍മയിപ്പിക്കുന്ന ഒരു കാഴ്‍ചയായിരുന്നു ആലിയ ചിത്രം 'ബ്രഹ്‍മാസ്‍ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.

Read More: 'ഗദര്‍ 2' വിജയത്തിനിടെ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിനുവെച്ച് ബാങ്ക്, പിന്നാലെ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു