കള്ളുഷാപ്പിൽ എത്തി കള്ള് കുടിക്കുന്ന വീഡിയോയുമായി നടി അനുശ്രീ

Published : Aug 21, 2023, 01:21 PM IST
കള്ളുഷാപ്പിൽ എത്തി കള്ള് കുടിക്കുന്ന വീഡിയോയുമായി നടി അനുശ്രീ

Synopsis

സീരിയല്‍ നടി അനുശ്രീ പങ്കുവെച്ച വീഡിയോയ്‍ക്ക് വിമര്‍ശനം.  

നിരവധി ഹിറ്റ് ടെലിവിഷൻ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗത്തെ പോലെ സുപരിചിതയായി മാറുകയായിരുന്നു അനുശ്രീ. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. അനുശ്രീയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഛായാഗ്രാഹകനായ വിഷ്‍ണുവിനെയായിരുന്നു വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ പിന്നീട് വിള്ളലുകള്‍ വീഴുകയും അനുശ്രീയും വിഷ്‍ണുവും പിരിയുകയും ചെയ്‍തതൊക്കെ വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച പുതിയ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നടി അനുശ്രീ പങ്കുവെച്ച വീഡിയോയെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് ചിലര്‍. താൻ ആ കമന്റുകള്‍ പ്രതീക്ഷിച്ചതാണെന്ന് താരവും വ്യക്തമാക്കുന്നു.

'ഞാന്‍ നല്ല അന്തസ്സായി കള്ളുകുടിക്കുന്നയാളാണ്. പക്ഷെ ഒരു വീഡിയോയില്‍ ആദ്യമായിട്ടാണ്. കൂടാതെ ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം നടി അനുശ്രീ സംസാരിക്കുന്നുണ്ട്. വീഡിയോയില്‍ അനുശ്രീ നോണ്‍വെജ് കഴിക്കുന്നതും താരത്തെ വിമര്‍ശിക്കുന്നവര്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം, നേരത്തെ ഒരു അഭിമുഖത്തില്‍ താൻ ഒരു വെജിറ്റേറിയനാണെന്ന് നടി അനുശ്രീ പറഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ വ്യക്തമാക്കുന്നത്. എന്തൊക്കെയായാലും മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുന്നു. കമന്റുകള്‍ക്ക് നടി മറുപടി പറഞ്ഞിട്ടില്ല.

അനുശ്രീ എന്നാണ് യഥാർ‍ഥ പേര് എങ്കിലും പ്രകൃതിയെന്നാണ് നടി അറിയപ്പെടുന്നത്. ബാലതാരമായിട്ടായിരുന്നു അനുശ്രീ ആദ്യം വേഷമിട്ടിരുന്നത്. 'ഓമനത്തിങ്കള്‍ പക്ഷി', 'അമല',  'പാദസരം', തുടങ്ങിയ സീരിയലുകളില്‍ മികച്ച വേഷങ്ങളില്‍ എത്തി. നടി അനുശ്രീ പങ്കുവയ്‍ക്കുന്ന മിക്ക വീഡിയോകളും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

Read More: 'ഗദര്‍ 2' വിജയത്തിനിടെ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിനുവെച്ച് ബാങ്ക്, പിന്നാലെ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു