മോഹന്‍ലാലും നിവിന്‍ പോളിയും എത്തിയിട്ടും സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്തി മമ്മൂട്ടി; റോഷാക്ക് മൂന്നാംവാര ലിസ്റ്റ്

Published : Oct 22, 2022, 09:18 AM IST
മോഹന്‍ലാലും നിവിന്‍ പോളിയും എത്തിയിട്ടും സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്തി മമ്മൂട്ടി; റോഷാക്ക് മൂന്നാംവാര ലിസ്റ്റ്

Synopsis

ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

സമീപകാല മലയാള സിനിമയില്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സമീര്‍ അബ്ദുളിന്‍റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണിയെന്ന നായകന്‍. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ മൂന്നാം വാരത്തിലെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

റിലീസ് ചെയ്യുമ്പോള്‍ 219 സ്ക്രീനുകള്‍ ആയിരുന്നു കേരളത്തില്‍ ചിത്രത്തിന്. രണ്ടാം വാരവും അതേ സ്ക്രീന്‍ കൌണ്ട് തുടര്‍ന്നിരുന്നു റോഷാക്ക്. അതില്‍ 209 സെന്‍ററുകള്‍ റിലീസ് ചെയ്‍തവയും മറ്റ് 10 സ്ക്രീനുകള്‍ രണ്ടാം വാരം പ്രദര്‍ശനം ആരംഭിക്കുന്നവയും ആയിരുന്നു. മൂന്നാം വാരം പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ മറ്റു രണ്ട് വലിയ റിലീസുകള്‍ കൂടി തിയറ്ററുകളില്‍ എത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും നിവിന്‍ പോളി ചിത്രം പടവെട്ടുമാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും ഇന്നലെയാണ് എത്തിയത്. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച സ്ക്രീന്‍ കൌണ്ടും ഉണ്ട്. അതേസമയം റോഷാക്ക് കേരളത്തില്‍ 87 സ്ക്രീനുകളില്‍ തുടരുന്നുമുണ്ട്. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് മൂന്നാം വാരത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന മോശമല്ലാത്ത സ്ക്രീന്‍ കൊണ്ട് ആണ് ഇത്. 

ALSO READ : ഹിന്ദി പതിപ്പും പണം വാരുന്നു; 'കാന്താരാ' ഉത്തരേന്ത്യയില്‍ നിന്ന് ആദ്യ വാരം നേടിയത്

ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്