മദ്യപിച്ചെത്തിയ ആരാധകനെ അന്ന് തല്ലി; അയാൾ ആളെ കൂട്ടി വന്നു, പിന്നെ നടന്നത്..; വെളിപ്പെടുത്തി സായ് ധൻഷിക

Published : Feb 06, 2026, 09:37 AM IST
Sai Dhanshika

Synopsis

ai Dhanshika reveals shocking incident happened in set. കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മദ്യപിച്ച് ഫോട്ടോയെടുക്കാൻ വന്നയാളെയും പിന്നീട് അയാൾ കൂട്ടിക്കൊണ്ടുവന്ന ഏഴംഗ സംഘത്തെയും നേരിട്ടതായി നടി സായ് ധൻഷിക വെളിപ്പെടുത്തി. S

ഷൂട്ടിങ്ങ് സെറ്റിൽ വച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് തമിഴ് താരം സായ് ധൻഷിക. ഷൂട്ടിനിടയിൽ ഒരാൾ തന്റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് വരികയും, അയാൾ മദ്യപിച്ചത് കൊണ്ട് തന്നെ ഫോട്ടോ എടുക്കാൻ താൻ അനുവാദം നൽകിയില്ലെന്നും സായ് ധൻഷിക പറയുന്നു. എന്നാൽ പ്രശ്നമുണ്ടാക്കിയപ്പോൾ അയാൾക്ക് നല്ല തല്ല് കൊടുത്തുവിട്ടുവെന്നും സായ് ധൻഷിക പറയുന്നു.

"കേരളത്തില്‍ വച്ചുള്ള ഒരു ഷൂട്ടായിരുന്നു അത്. ഷൂട്ട് ബ്രേക്ക് പറഞ്ഞപ്പോള്‍ ഞാന്‍ കാരവാനിലേക്ക് പോയി. എന്റെ കെയര്‍ടേക്കറും ഉണ്ടായിരുന്നു. അവിടെ ഒരാള്‍ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു വന്നു, അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ട്, ഫോട്ടോ എടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ അവിടെ പ്രശ്‌നമുണ്ടാക്കി. പിന്നെ ഒന്നും നോക്കിയില്ല, അയാള്‍ക്ക് നല്ല തല്ല് കൊടുത്തു വിട്ടു. ആ സംഭവം കഴിഞ്ഞ്, അയാള്‍ അതുവഴി അങ്ങ് പോയി. ഞാന്‍ കാരവാനിലും കയറി." സായ് ധൻഷിക പറയുന്നു.

‘പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു’

"പിന്നെ പുറത്തിറങ്ങുമ്പോള്‍ അയാളൊരു ഏഴ് പേരെയും കൂട്ടിയാണ് വന്നത്. പിന്നെ അവിടെ വലിയ ഫൈറ്റായിരുന്നു. ഞാന്‍ പഠിച്ച ആയോഘനകലകള്‍ വേണ്ടിടത്ത് പ്രയോഗിക്കാം എന്നാണല്ലോ. അത് സേഫ്റ്റിയാണ്. അവസാനം സംവിധായകനും നായകനും എല്ലാം ചേര്‍ന്ന് എന്നെ പിടിച്ചുവയ്ക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറിയില്ല. എന്റെ കൂടെയുള്ള ആളെ ഉപദ്രവിച്ചാല്‍ നോക്കി നില്‍ക്കാന്‍ എനിക്ക് പറ്റില്ല." സായ് ധൻഷിക കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് ധൻഷികയുടെ പ്രതികരണം.

അതേസമയം തമിഴ് താരം വിശാലമായി സായ് ധൻഷികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ ബിൽഡിങ്ങിന്റെ ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ തങ്ങളുടെ വിവാഹം ഉണ്ടാവുമെന്നാണ് സായ് ധൻഷിക കഴിഞ്ഞ ദിവസം പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'പഠിച്ചത് അംബാസിഡറിൽ, ഉപയോ​ഗിച്ചത് 16 വണ്ടികൾ, ഇഷ്ടം വോള്‍വോ': മണിയൻപിള്ള രാജുവിന്റെ വാഹന കഥ
മൂന്നില്‍ രണ്ടും മോഹൻലാലിന്, ടെലിവിഷനില്‍ ഹൃദയപൂര്‍വ്വത്തിന് റെക്കോര്‍ഡ് റേറ്റിംഗ്, ഒന്നാമത് ആ ചിത്രം