'അഹാന കൃഷ്‍ണയിൽ പ്രതികാരഭാവം, സിന്ധുവിന് സംസാരിക്കാമായിരുന്നു'; പ്രതികരിച്ച് സായ് കൃഷ്‍ണ

Published : Jul 01, 2026, 05:36 PM IST
Ahaana Krishna, Sai Krishna

Synopsis

അമ്മമ്മയോടുള്ള ദേഷ്യം ഇപ്പോഴും അഹാനയുടെ മനസിലുണ്ടെന്ന് സായ് കൃഷ്‍ണ.

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ടു നടക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച് യൂട്യൂബറും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായ സായ് കൃഷ്‍ണ. അമ്മമ്മയെ അഹാന തെറി വിളിച്ചത് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും സായ് പറയുന്നു അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിന്ധു കൃഷ്‍ണ പ്രതികരിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്‍നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സായ് കൃഷ്‍ണ പറയുന്നു.

''അമ്മമ്മയോടുള്ള ദേഷ്യം ഇപ്പോഴും അഹാനയുടെ മനസിലുണ്ട്. അതിനാലാണ് വിശദീകരണ വീഡിയോയിൽ അഹാന സംസാരിച്ചത്. പക്ഷേ, സിന്ധു കൃഷ്‍ണ മറുപടി പറഞ്ഞാൽ മതിയായിരുന്നു. ഇക്കാര്യം പക്വതയോടെ കൈകാര്യം ചെയ്യണമായിരുന്നു. അമ്മമ്മ വയസായ വ്യക്തിയാണ്. അവർക്ക് പിടിവാശിയുണ്ടാകും. നമ്മൾ പറഞ്ഞാൽ ഒന്നും മാറ്റാനും തയ്യാറാവില്ല. ഇതെല്ലാം വിശദീകരിക്കേണ്ടിയിരുന്നത് സിന്ധു കൃഷ്‍ണയായിരുന്നു. എല്ലാം നോർമലായി കൊണ്ടുപോകാൻ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം പുറത്ത് ചാടിയെന്ന് മാത്രം. അമ്മമ്മ പറഞ്ഞതിൽ എന്തോ ഒരു കാര്യം അഹാനയുടെ മനസിൽ ഇപ്പോഴും കിടപ്പുണ്ട്. അഹാനയ്ക്ക് ഈ പറഞ്ഞതെല്ലാം ഒഴിവാക്കാമായിരുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സിന്ധു കൃഷ്‍ണ സംസാരിക്കണമായിരുന്നുവെന്ന്. എന്റെ അമ്മയാണ്. അൽപം പിടിവാശിയുണ്ട്. ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്നു പറഞ്ഞ് വിശദീകരണ വീഡിയോ ഇട്ടു പോയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം മോശമാവില്ലായിരുന്നു. ഈ വിഷയം സംസാരിച്ചപ്പോൾ അഹാനയിൽ മുന്നിൽ നിന്നത് പ്രതികാര ഭാവമായിരുന്നു.

നമ്മളും ആ പ്രായമെത്തി കഴിയുമ്പോൾ എങ്ങനെയാകും സംസാരിക്കുക, പെരുമാറുക എന്നൊക്കെ പറയാനാവില്ല. തൻവി മനപൂർവം ചെയ്തതാണ് എന്നത് അഹാനയുടെ മനസിൽ ഉറച്ചുപോയി. അപ്പൂപ്പന്റെ മരണത്തോടെ അമ്മൂമ്മയും ഇവരുമെല്ലാം തമ്മിലുള്ള ബോണ്ടിങ് തകർന്നു. അതിനുശേഷമുണ്ടായ ഒറ്റപെടൽ അമ്മൂമ്മ അവർക്ക് പ്രിയപ്പെട്ട ഒരാളോട് പങ്കുവെച്ചു. തൻവിക്ക് ഫെയിം കിട്ടിയത് ഞങ്ങളുടെ കസിനായതുകൊണ്ടാണ് എന്ന് അഹാന പറയുന്നുണ്ട്. എല്ലാം ചെയ്ത് കൊടുത്തിട്ട് അത് വിളിച്ച് പറഞ്ഞതുപോലെയായി അഹാനയുടെ സംസാരം. സ്വന്തം അമ്മമ്മയെ ഫാമിലി ഗ്രൂപ്പിലൊക്കെ ബിച്ച് എന്ന് അഹാന വിളിച്ചത് തെറ്റായാണ് എനിക്ക് തോന്നിയത്'', സായ് കൃഷ്‍ണ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

6 മാസം മാത്രം ! വരുന്നത് 900 കോടിയുടെ ബ്രഹ്മാണ്ഡ പടവും, ഇടം പിടിച്ച് 2 മലയാള സിനിമകൾ ! പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകൾ ഇതാ..
ഒടുവില്‍ അൻസിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്