
ചെന്നൈ: നടി സായ് പല്ലവിയുടെ ഇളയ സഹോദരി പൂജ കണ്ണന്‍റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാണ്. കാമുകനായ വിനീതുമായാണ് പൂജയുടെ വിവാഹം നിശ്ചയിച്ചത്.
കഴിഞ്ഞ ജനുവരി 21ന് ആയിരുന്നു പൂജയുടെയും വിനീതുമായുള്ള വിവാഹ നിശ്ചയം നടന്നത്. ചടങ്ങില്‍ എല്ലാ കാര്യത്തിനും ഓടി നടക്കുന്ന സായി പല്ലവിയെ കാണാമായിരുന്നു. അടുത്തിടെ പൂജ പങ്കുവച്ച ഒരു വീഡിയോയില്‍ തന്നെ ഒരുക്കാന്‍ വൈകുന്നതില്‍ സായി പല്ലവിയോട് പരാതി പറയുന്ന പൂജയെ കാണാം.
‘സായി പല്ലവി സെന്താമരേ, ഞാന്‍ ലേറ്റാകും, മനസാക്ഷിയില്ലേ, വാടാ...’ എന്ന് പൂജ പറയുന്ന വീഡിയോയാണ് വൈറലായത്. ഇതില്‍ സഹോദരിമാര്‍ തമ്മിലുള്ള ബന്ധവും സ്നേഹവും വ്യക്തമാണ്. അതേ സമയം മറ്റൊരു വീഡിയോയാണ് ആരാധകരുടെ മനം കവര്‍ന്നത്.
സായി പല്ലവി മികച്ച നര്‍ത്തകിയാണ് എന്ന് സിനിമ ലോകത്തിന് അറിയാം. എന്നാല്‍ സായി പല്ലവിയുടെ വീട്ടിലെ എല്ലാവരും മികച്ച ഡാന്‍സര്‍മാരാണ് എന്ന് തെളിയിക്കുന്നതാണ് വീഡിയോ. ഇതില്‍ സായി പല്ലവിയും കുടുംബവും വിവാഹ നിശ്ചയത്തിന് ശേഷം ഡാന്‍സ് കളിക്കുന്നത് കാണാം.
അതേ സമയം പൂജ സഹോദരിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ മറ്റുവിഡിയോകളും വിവാഹനിശ്ചയ ദിവസത്തെ അനേകം ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട് അതെല്ലാം വൈറലാണ്.
അതേ സമയം ഇപ്പോള്‍ ശിവ കാര്‍ത്തികേയന്‍റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. ഇതിന് ശേഷം രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രത്തിലായിരിക്കും സായി പല്ലവി അഭിനയിക്കുക.
രാമനായി രണ്‍ബീര്‍, സീതയായി സായിപല്ലവി, രാവണനായി യാഷ്; ഹനുമാനായി എത്തുന്നത് മറ്റൊരു സൂപ്പര്‍താരം.!