സെയ്ഫ് അലിഖാന് കുത്തേറ്റതിൽ 3 പേർ കസ്റ്റഡിയിൽ; കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതോ എന്നതിലും അന്വേഷണം

Published : Jan 16, 2025, 10:17 AM ISTUpdated : Jan 16, 2025, 01:03 PM IST
സെയ്ഫ് അലിഖാന് കുത്തേറ്റതിൽ 3 പേർ കസ്റ്റഡിയിൽ; കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതോ എന്നതിലും അന്വേഷണം

Synopsis

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. 

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുംബൈ പൊലീസാണ് വീട്ടിൽ ജോലിചെയ്യുന്ന മൂന്നുപേരെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയെടുത്തു.ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. ഒരാൾ മാത്രമാണ് അക്രമം നടത്തിയത്. നടന്  ആറ് തവണ കുത്തേറ്റെന്നാണ് വിവരം. പ്രതി ഉടൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വെച്ച് കുത്തേറ്റു; ശരീരത്തിൽ ആറ് മുറിവുകൾ, രണ്ടെണ്ണം ​ഗുരുതരമെന്ന് പൊലീസ്

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ