Saif Ali Khan|വസ്തു ഇടപാടില്‍പ്പെട്ട് സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു; തുറന്നുപറഞ്ഞ് സെയ്ഫ് അലിഖാന്‍

Web Desk   | Asianet News
Published : Nov 20, 2021, 05:22 PM ISTUpdated : Nov 20, 2021, 05:23 PM IST
Saif Ali Khan|വസ്തു ഇടപാടില്‍പ്പെട്ട് സമ്പാദ്യത്തിന്റെ 70 ശതമാനം നഷ്ടപ്പെട്ടു; തുറന്നുപറഞ്ഞ് സെയ്ഫ് അലിഖാന്‍

Synopsis

വിക്രം വേദ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. 

സ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന്(property scam) ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍(Saif Ali Khan). സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തൽ.

ബണ്ടി ഓര്‍ ബബ്ലി 2വിൽ ട്ടിപ്പുക്കാരന്റെ വേഷ സെയ്ഫ് കൈകാര്യം ചെയ്യുന്നത്. ഇതേ പറ്റി സംസാരിക്കുന്നതിനിടെ ആണ് താൻ നേരിട്ട യഥാർത്ഥ സംഭവം താരം പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ്  മുംബൈയില്‍ വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു. വസ്തു ഓഫീസ് ആവിശ്യത്തിന് വേണ്ടി വാങ്ങിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Read Also: Sneha|നിക്ഷേപ തട്ടിപ്പില്‍ 26 ലക്ഷം നഷ്ടമായി; പൊലീസില്‍ പരാതിയുമായി നടി സ്‌നേഹ, അന്വേഷണം

പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് ആദ്യമായി സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം നായകനായി എത്തി. വിക്രം വേദ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായ ബോക്‌സോഫീസ് ഹിറ്റ് വിക്രം വേദയുടെ ഹിന്ദി റീമേക്കിനും തുടക്കമായി. ഹൃത്വിക് റോഷന്‍ ഗ്യാങ്സ്റ്ററായ വേദയുടെ വേഷത്തിലും സെയ്ഫ് അലിഖാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ