'ഒങ്കാറ'യ്ക്ക് ശേഷം ഉണ്ണി കെ ആര്‍; പുതിയ ചിത്രം തിരുവനന്തപുരത്ത്

Published : May 30, 2025, 04:18 PM IST
'ഒങ്കാറ'യ്ക്ക് ശേഷം ഉണ്ണി കെ ആര്‍; പുതിയ ചിത്രം തിരുവനന്തപുരത്ത്

Synopsis

ട്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ഒട്ടേറെ ദേശീയ, അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഒങ്കാറ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഗർഭിണി എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു. വ്യാസചിത്രയുടെ ബാനറിൽ ഡോ. പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ട്വിങ്കിള്‍ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി, സുനിൽ സുഖദ, തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്, അഖില അനോകി, സജിലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.

വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്- സുജിർ ബാബു, സുരേന്ദ്രൻ, സംഗീതം- സുധേന്ദുരാജ്,
ഗാനരചന- ഡോ. സുകേഷ്, കവിത- ബിജു പ്രഹ്ലാദ്, കീർത്തനം- ഭാസ്കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്- ജയൻ പൂങ്കുളം, കല- രതീഷ് വലിയകുളങ്ങര,
അസോസിയേറ്റ് ഡയറക്ടർ- ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ കല്ലാർ, പ്രൊജക്റ്റ്‌ കൺട്രോളർ -സജേഷ് രവി, സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്, പി ആർ ഒ- എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ