മക്കളോട് കള്ളം പറഞ്ഞതിന്റെ വിഷമം പങ്കുവെച്ച് സാന്ദ്ര തോസ്, കുറിപ്പ് ചര്‍ച്ചയാകുന്നു

Web Desk   | Asianet News
Published : Jan 28, 2021, 01:01 PM IST
മക്കളോട് കള്ളം പറഞ്ഞതിന്റെ വിഷമം പങ്കുവെച്ച് സാന്ദ്ര തോസ്, കുറിപ്പ് ചര്‍ച്ചയാകുന്നു

Synopsis

മക്കളോട് ആദ്യമായി കള്ളം പറഞ്ഞതിനെ കുറിച്ച് നടി സാന്ദ്ര തോമസ്.

നടി സാന്ദ്ര തോമസിന്റെ മക്കള്‍ തങ്കവും കുല്‍സുവും പ്രേക്ഷകരുടെയും പ്രിയപ്പെട്ടവരാണ്. മണ്ണിനെ അറിഞ്ഞ് വളരുടെ കുട്ടികളെ എല്ലാവര്‍ക്കും ഇഷ്‍ടമാണ്. കുട്ടികളുടെ വിശേഷങ്ങള്‍ സാന്ദ്ര തോമസ് പറയാറുണ്ട്. കുട്ടികളോട് കള്ളം പറഞ്ഞതിനെ കുറിച്ചും സാന്ദ്ര തോമസ് അത് തിരുത്തിയതിനെ കുറിച്ചുമുള്ള വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. സാന്ദ്ര തോമസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കുട്ടികളോട് കള്ളത്തരം പറയാൻ പാടില്ല എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ്

അമ്മ കള്ളത്തരം പറഞ്ഞതാണോ?
എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം.
എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‍ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല.
14 ദിവസത്തെ ആയുർവേദ ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോൾ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോൾ തങ്കകൊലുസ് വിഷമിക്കാതിരിക്കാൻ അവർ ഹോസ്പിറ്റലിൽ പോയെന്നും ഇൻജെക്ഷൻ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാൻ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.
രണ്ട് ദിവസങ്ങൾക് ശേഷം
ഞാൻ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോൾ തങ്കത്തിനും കുൽസുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു.
കുൽസു: ഉമ്മി ഇൻജെക്ഷൻ എടുത്തു കഴിഞ്ഞോ
തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ
ഞാൻ : അത്, ഞാൻ,
തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാൻ പാടില്ലെന്ന്
ഞാൻ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല.
കുൽസു : സാരമില്ല കള്ളത്തരം പറയാൻ പാടില്ലാട്ടോ
ഇത് എഴുതുമ്പോൾ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു
രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാൻ തിരുത്തുകയാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍